പത്തനംതിട്ട: പ്ലാന്‌റേഷന്‍ കോര്‍പറേഷനില്‍ 30ല്‍പരം ജീവനക്കാരെ നിയമങ്ങള്‍ കാറ്റില്‍പറത്തി സ്ഥാനകയറ്റം നല്‍കി. ജൂനിയര്‍ അസിസ്റ്റന്‍ഡ്, ഫീല്‍ഡ് അസി. തസ്തികകളിലാണ് അനധികൃത സ്ഥാനക്കയറ്റം നല്‍കി നിയമനം നടത്തിയത്.
കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് സര്‍വ്വീസില്‍ പ്രവേശിച്ച് ഏറ്റവും കുറഞ്ഞത് നാലുവര്‍ഷമെങ്കിലും സര്‍വ്വീസ് പൂര്‍ത്തികരിക്കണമെന്ന ചട്ടം നിലനില്‍ക്കെ മൂന്നുവര്‍ഷത്തില്‍ താഴെ സര്‍വ്വീസുള്ളവര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും പാലിക്കാതെയാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ നടപടി. കോര്‍പറേഷനില്‍ പണിയെടുക്കുന്ന 4000ല്‍പരം തൊഴിലാളികള്‍ക്ക് 2017-2018ലെ ബോണസ് മുതല്‍ കുടിശ്ശികയാണ്. മെഡിക്കല്‍ ലീവ് ആനുകൂല്യം യൂനിഫോം ഇവയൊന്നും ലഭിക്കുന്നില്ല. ഇത്തരം സാഹചര്യം നിലനില്‍ക്കെയാണ് ഇഷ്ടക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കല്‍ നടപടി.
നിലവിലെ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം കിട്ടാന്‍ 10 വര്‍ഷംവരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അനധികൃത സ്ഥാനക്കയറ്റം അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്ലാന്‌റേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജനറല്‍ സെക്രട്ടറി അങ്ങാടിക്കല്‍ വിജയകുമാര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.