പോളിംഗിന് പിന്നാലെ ഇടുക്കി കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് വീണ്ടും തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന:പോളിംഗിന് പിന്നാലെ ഇടുക്കി കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് വീണ്ടും തുടങ്ങി. കട്ടപ്പന നഗരസഭയിൽ ഐ ഗ്രൂപ്പ് ഏകപക്ഷീയമായി ഇടപെടുന്നുവെന്നാരോപിച്ചാണ് എ ഗ്രൂപ്പ് കാരനായ വൈസ് ചെയർമാൻ ജോയ് വെട്ടിക്കുഴിയുടെ രാജി. കൗൺസിലർമാരോട് കൂടിയാലോചിക്കാതെയാണ് രാജിയെന്നാരോപിച്ച് ഐ ഗ്രൂപ്പും രംഗത്തെത്തി.

ഗ്രൂപ്പ് പോരിൽ തുടക്കം മുതൽ കലുഷിതമായ കട്ടപ്പന നഗരസഭയിലെ ഭരണം ഒടുവിൽ പൊട്ടിത്തെറിയിൽ. ഐ ഗ്രൂപ്പ് കാരിയായ ചെയർപേഴ്സണ് ബീന ജോബി ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ പരാതി. താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനെച്ചൊല്ലിയായിരുന്നു ഏറ്റവും ഒടുവിലെ തർക്കം. സിപിഎം, ബിജെപി നോമിനികളെ അംഗീകരിച്ച ബീന ജോബി എ ഗ്രൂപ്പിനെ പാടെ വെട്ടി. ഇതും കൂടി ആയതോടെയാണ് വൈസ് ചെയർമാൻ ജോയ് വെട്ടിക്കുഴി രാജി വെച്ചത്.

എന്നാൽ കൗൺസിലർമാരെ അറിയിക്കാതെയുള്ള രാജി ആയുധമാക്കുകയാണ് ഐ ഗ്രൂപ്പ്. അതേസമയം ഡിസിസി നേതൃത്വത്തെ അറിയിച്ചാണ് തന്റെ രാജിയെന്നാണ് ജോയ് വെട്ടിക്കുഴിയുടെ മറുപടി. വലിയ ഭൂരിപക്ഷത്തിൽ കട്ടപ്പന നഗരസഭ പിടിച്ച യുഡിഎഫിന് കോണ്ഗ്രസിലെ ഗ്രൂപ്പ് പോര് വരുംദിവസങ്ങളിൽ തലവേദനയാകുമെന്നുറപ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....