നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടര കോടി രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശേരി: രണ്ടര കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് അഭ്യന്തര യാത്രക്കാരെ കൊച്ചി രാജ്യാന്തരവിമാന താവളത്തില്‍ കസ്റ്റംസ് പിടികൂടി. വ്യാജ പേരില്‍ ടിക്കറ്റെടുത്ത് വന്നിറങ്ങിയ ഇവരെ കര്‍ശനമായ നിരീക്ഷണത്തെത്തുടര്‍ന്നാണ് അതിവിദഗ്ധമായി പിടികൂടുവാന്‍ കഴിഞ്ഞത്.
തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സെയ്ദ് അബു താഹിര്‍ , ഭരകത്തുള്ള എന്നിവരെയാണ് പിടികൂടിയത്. അഭ്യന്തര വിമാനത്തിലെത്തുന്ന യാത്രക്കാരെ സാധാരണയായി കസ്റ്റംസ് പരിശോധിക്കാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യാന്തര സര്‍വീസിനുശേഷം അഭ്യന്തര സര്‍വീസിനൊരുങ്ങിയ വിമാനത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു.

മാത്രമല്ല അഭ്യന്തര യാത്രക്കാര്‍ സ്വര്‍ണവുമായി എത്തുമെന്ന് രഹസ്യ വിവരവും കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കിയതിനാലാണ് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്. മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വാസുദേവന്‍, അരുള്‍ ശെല്‍വം എന്നീ പേരുകളിലാണ് ഇവരെത്തിയത്. ഇരുവരുടേയും ഹാന്‍ഡ് ബാഗുകളിലായി പത്ത് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് 6454 ഗ്രാം സ്വര്‍ണം അതിവിദഗ്ധമായി ഒളിപ്പിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ മുംബൈ വിമാന താവളത്തിലെ സെക്യൂരിറ്റി ഹാളില്‍ വച്ച്‌ ഒരു ശ്രീലങ്കന്‍ വംശജനാണ് ഹാന്‍ഡ്‌ബാഗേജുകള്‍ കൈമാറിയതെന്ന് ഇവര്‍ മൊഴി നല്‍കി.

ഗള്‍ഫില്‍ നിന്നുമെത്തിച്ച സ്വര്‍ണം കസ്റ്റംസ് പരിശോധന കൂടാതെ പുറത്തുകടത്താന്‍ മുംബൈ വിമാന താവളത്തിലെ ചിലരുടെ സഹായത്തോടെ ഇവര്‍ അഭ്യന്തര യാത്രക്കാരായെത്തി ശ്രമിച്ചതാണെന്നാണ് കസ്റ്റംസിന്റെ നിഗമനം. ആരാണ് ഗള്‍ഫില്‍ നിന്നും സ്വര്‍ണം കൊണ്ടുവന്നതും തുടര്‍ന്ന് ഇവര്‍ക്ക് കൈമാറിയതും ആരൊക്കെയാണെന്നത്‌സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തിട്ടുള്ളത്. വിശദമായ ചോദ്യം ചെയ്തുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...