Friday, July 4, 2025 4:12 pm

സ്വര്‍ണക്കടത്തുകേസ്: അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകണമെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ കസ്റ്റംസ് നേരത്തേ തേടിയിരുന്നു. തുടര്‍ നടപടി എന്ന നിലയിലാണ് ചോദ്യം ചെയ്യലിന് നോട്ടിസ് നല്‍കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നയതന്ത്ര ബാഗേജ് എന്നൊക്കെ വന്നുവെന്നതിനെക്കുറിച്ച്‌ ആധികാരികമായ വിവരങ്ങളാണ് പ്രോട്ടോക്കോള്‍ ഓഫിസറോട് നേരത്തേ കസ്റ്റംസ് തേടിയിരുന്നത്.

നേരിട്ടെത്തി നോട്ടിസ് നല്‍കിയാണ് കസ്റ്റംസ് പ്രോട്ടോക്കോള്‍ ഓഫിസറോട് ഇക്കാര്യം ചോദിച്ചത്. തുടര്‍ന്ന് നയതന്ത്ര ബാഗേജ് എന്നൊക്കെ വന്നുവെന്ന വിവരം കസ്റ്റംസിന് കൈമാറിയിരുന്നു. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ജി ഹരികൃഷ്ണന്‍ തന്നെയാണ് അന്ന് നേരിട്ടെത്തി കസ്റ്റംസിന് ഇക്കാര്യങ്ങള്‍ കൈമാറിയത്.

പിന്നാലെയാണ് ജനുവരി അഞ്ചിന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കസ്റ്റംസ് ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി അഞ്ചിന് കൊച്ചിയില്‍ ഹാജരാന്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് വാഹനവും അനുവദിച്ച്‌ നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് പ്രോട്ടോക്കോള്‍ ഓഫിസര്‍ പുറത്തിറക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

“സാറേ എനിക്ക് ഉടുപ്പും പാൻ്റുമില്ല, ഞാൻ സ്കൂളിൽ വരുന്നില്ല” – ആദിവാസി ഉന്നതികളിൽ ഡ്രോപ്...

0
റാന്നി : കേരള സർക്കാരിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി...

ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് തിങ്കളാഴ്ച ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണം

0
തൃശൂർ: തിങ്കളാഴ്ച ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണമേർപ്പെടുത്തി. ജൂലൈ 7ന്...

പാലക്കാട് ഗവ. പോളിടെക്നിക്ക് എൻഎസ്എസ് യൂണിറ്റിന് സംസ്ഥാന ടെക്നിക്കൽ സെല്ലിന്റെ അവാർഡുകൾ

0
പാലക്കാട് : പാലക്കാട് ഗവ. പോളിടെക്നിക്ക് എൻഎസ്എസ് യൂണിറ്റിനെ സംസ്ഥാന ടെക്നിക്കൽ...

കുന്നന്താനം ഗവ. മൃഗാശുപത്രി കെട്ടിട നിർമാണത്തിന് നാളെ മന്ത്രി ചിഞ്ചുറാണി ശിലയിടും

0
കുന്നന്താനം : കുന്നന്താനം ഗവ. മൃഗാശുപത്രി പുതിയ കെട്ടിട നിർമാണത്തിന്...