സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സ് : ഫൈ​സ​ല്‍ ഫ​രീ​ദി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വാ​റ​ന്‍​ഡ് പു​റ​പ്പെ​ടു​വി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സി​ല്‍ മൂ​ന്നാം​പ്ര​തി​യാ​യ ഫൈ​സ​ല്‍ ഫ​രീ​ദി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വാ​റ​ന്‍​ഡ് പു​റ​പ്പെ​ടു​വി​ച്ചു. കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച്‌ വാ​റ​ന്‍​ഡ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഉ​ത്ത​ര​വ് ഇ​ന്‍റ​ര്‍​പോ​ളി​ന് കൈ​മാ​റും. ഫൈ​സ​ല്‍ ഫ​രീ​ദി​നു വേ​ണ്ടി ബ്ലൂ ​നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​നാ​ണു നീ​ക്കം. കു​റ്റ​വാ​ളി​യെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളു​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണു ബ്ലൂ ​നോ​ട്ടീ​സ് ന​ല്‍​കു​ന്ന​ത്.

ദു​ബാ​യി​ലു​ള്ള ഫൈ​സ​ല്‍ കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ്. സ​രി​ത്തി​നെ ക​സ്റ്റ​ഡി​യി​ലാ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. സ​ന്ദീ​പി​ന്‍റെ ബാ​ഗ് തു​റ​ന്നു പ​രി​ശോ​ധി​ക്കാ​നും എ​ന്‍​ഐ​എ അ​പേ​ക്ഷ ന​ല്‍​കി.

ഫൈ​സ​ല്‍ ഫ​രീ​ദി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ യു​എ​ഇ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ്വ​ര്‍​ണ്ണക്ക​ട​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ന്‍​ഐ​എ.

കേ​സി​ല്‍ വ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യും പ്ര​തി​ക​ള്‍ ക​ട​ത്തി​യ സ്വ​ര്‍​ണ്ണം ജ്വ​ല്ല​റി​ക​ള്‍​ക്ക​ല്ല ന​ല്‍​കി​യ​തെ​ന്നും തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ച​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...