വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ തൂങ്ങിമരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പരിശോധനാഫലം പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച നിലയില്‍ കണ്ടെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ കോവിഡ് പരിശോധനാഫലം പുറത്ത്. ഫലം നെഗറ്റീവാണ്. ഇന്നലെ രാത്രിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പായിപ്പാട് അമ്പിത്താഴത്തേതില്‍ വീട്ടില്‍ കൃഷ്ണപ്രിയ(20)യുടെ കോവിഡ് പരിശോധനാഫലമാണ് നെഗറ്റീവായത്. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. ഇന്നലെ തന്നെ പെണ്‍കുട്ടിയുടേത് തൂങ്ങിമരണമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

അതിനിടെ സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ മരിച്ച ചുനക്കര സ്വദേശി നസീറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. അര്‍ബുദ രോഗിയായ നസീര്‍ കഴിഞ്ഞ രണ്ടിന് സൗദിയില്‍ നിന്നും കോഴിക്കോട്ടെത്തി അവിടെനിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ശ്രവ പരിശോധനയില്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു നസീര്‍.

ശനിയാഴ്ച വൈകിട്ട് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സെത്തി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇവിടെ വെച്ച് ഞായറാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരോടും പ്രദേശവാസികളോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...