സ്വര്‍ണക്കടത്ത് കേസില്‍ ഹവാല ഓപ്പറേറ്ററെ കസ്റ്റംസ് പ്രതിചേര്‍ത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ ഹവാല ഓപ്പറേറ്ററെ കൂടി കസ്റ്റംസ് പ്രതിചേര്‍ത്തു. മംഗലാപുരം സ്വദേശി രാജേന്ദ്ര പ്രകാശ് പവാറിനെയാണ് പ്രതിയാക്കിയത്. ശിവശങ്കര്‍, സരിത്ത്, സ്വപ്ന എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്‍റെയും പുതിയ മൊഴികളുടേയും അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിയാക്കി യിരിക്കുന്നത്. കസ്റ്റംസിന് നേരത്തെ, സ്വര്‍ണ കടത്ത് റാക്കറ്റിന് പിന്നാലെ പ്രധാന ഹവാലാ ഇടപാടുകാരില്‍ ഒരാളാണ് രാജേന്ദ്ര പ്രകാശ് പവാറെന്ന് വിവരം ലഭിച്ചിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇതിന്‍റെ അടിസ്ഥാനത്തില്‍ പല തവണ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇയാളെ പ്രതി ചേര്‍ത്തത്. ഇതോടെ കസ്റ്റംസ്, രാജേന്ദ്ര പ്രകാശ് പവാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഇതിനിടെ എന്‍ഐഎ കോടതിയില്‍ സ്വര്‍ണക്കടത്ത് കേസില്‍ റബിന്‍സിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഹര്‍ജി നല്‍കി. റബിന്‍സ് കേസിലെ പത്താം പ്രതിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോശം റോഡുകളെക്കുറിച്ച് പരാതിപ്പെട്ട ഗ്രാമവാസികൾക്ക് എം.എൽ.എയുടെ ഭീഷണി ; ചോദ്യം ചെയ്താൽ ജയിലിൽ അടക്കും

0
ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി...

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...