Wednesday, May 29, 2024 9:14 pm

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍ : നികുതി വെട്ടിച്ച്‌ കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. രണ്ട് കേസുകളിലായി രണ്ട് കിലോ 451 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി.

97 ലക്ഷം രൂപ വിലമതിക്കുന്ന 1866 ഗ്രാം സ്വര്‍ണമാണ് ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ മലപ്പുറം സ്വദേശി കാട്ടേക്കാടന്‍ ഷഫറില്‍ നിന്ന് പിടിച്ചെടുത്തത്. പതിനാറ് സ്വര്‍ണകട്ടികളാണ് എമര്‍ജന്‍സി ലാംപില്‍ അതിവിദഗ്ധമായി ഷഫര്‍ ഒളിപ്പിച്ചിരുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കരിപ്പൂര്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് സ്വര്‍ണം കണ്ടെടുത്തത്.

ട്രോളി ബാഗിന്റെ ബീഡിംഗ് രൂപത്തില്‍ ഒളിപ്പിച്ച അഞ്ഞൂറ്റി എണ്‍പത്തഞ്ച് ഗ്രാം സ്വര്‍ണം തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ആര്‍ ജിതിനില്‍ നിന്ന് കണ്ടെടുത്തു. ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. 30 ലക്ഷം രൂപ വിലമതിയ്ക്കുന്നതാണ് പിടിച്ചെടുത്ത സ്വര്‍ണം. അസിസ്റ്റന്റ് കമ്മീഷണര്‍ എകെ.സുരേന്ദ്രനാഥന്റെ മേല്‍നോട്ടത്തിലായിരുന്നു കസ്റ്റംസ് പരിശോധന.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു കെല്‍ട്രോണിന്റെ ജൂണില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം...

കെ.ഇ.എ.എം പരീക്ഷാ കേന്ദ്രങ്ങൾ പുനക്രമീകരിക്കണമെന്ന് കെ.എസ്.യു.

0
തിരുവനന്തപുരം: 2024 കെ.ഇ.എ.എം (KEAM) പരീക്ഷാ കേന്ദ്രങ്ങൾ പുനക്രമീകരിക്കണമെന്ന് ആവശ്യവുമായി കെ.എസ്.യു....

അയോഗ്യയാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ; ജിജി സജി നൽകിയ റിട്ട് ഹൈക്കോടതി തള്ളി

0
കോന്നി: കൂറുമാറിയ കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ജിജി സജിയെ...

അപകടത്തിൽ പെട്ട ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാർ

0
കോന്നി : അപകടത്തിൽ പെട്ട് റോഡിൽ കിടന്നിരുന്ന ഓട്ടോറിക്ഷ ജീവനക്കാരനെ കോന്നി...