സ്വര്‍ണക്കടത്ത് – അന്വേഷണം സെക്രട്ടറിയറ്റിലേക്കും ; സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് അന്വേഷണം സെക്രട്ടറിയറ്റിന്  ഉള്ളിലേക്കും വ്യാപിപ്പിക്കുന്നു. എം.ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിച്ചതിനു പുറകെ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. ഹൗസ് കീപ്പിങ്ങിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ സെക്രട്ടറി പി.ഹണിയെ എന്‍.ഐ.എ ചോദ്യം ചെയ്തു. എം. ശിവശങ്കറിന്റെ ഓഫിസിലേതടക്കമുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ പ്രതിയായ സ്വപ്‌നയും സരിത്തും മന്ത്രിമാരുടേയും എം.ശിവശങ്കറിന്റേയും ഓഫിസുകള്‍ പലവട്ടം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മുഖ്യമന്ത്രിയുെട ഓഫിസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ത്തന്നെയാണ് എം.ശിവശങ്കറിന്റെ ഓഫിസ്. ഇവിടെയും പ്രതികള്‍ എത്തിയെന്നാണ് എന്‍ഐഎയുടെ നിഗമനം. മറ്റ് ഓഫിസുകളിലേയും സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎഇ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫിസിനും കത്തിന്റെ പകര്‍പ്പ് കൈമാറി. രണ്ടുമാസത്തെ സിസിടിവി ദൃശ്യങ്ങളാണ് എന്‍ഐഎ ചോദിച്ചിരിക്കുന്നത്. എന്‍.ഐ.എ, ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.  3 മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു.

എന്നാല്‍ മേയ് മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചുപോയെന്ന് പൊതുഭരണവകുപ്പ് ഹൗസ്‌കീപ്പിങ് വിഭാഗം നേരത്തേ കസ്റ്റംസിനെ അറിയിച്ചിരുന്നു. ഇക്കാര്യംതന്നെ എന്‍ഐഎയേയും അറിയിച്ചു എന്നാല്‍ ഇതില്‍ എന്‍ഐഎയ്ക്ക് വേണ്ടത്ര തൃപ്തി വന്നിട്ടില്ല. സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തേണ്ടിവരുമെന്ന് എന്‍ഐഎ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അത് എപ്പോള്‍ ആണെന്നു പറഞ്ഞിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

മോശം റോഡുകളെക്കുറിച്ച് പരാതിപ്പെട്ട ഗ്രാമവാസികൾക്ക് എം.എൽ.എയുടെ ഭീഷണി ; ചോദ്യം ചെയ്താൽ ജയിലിൽ അടക്കും

0
ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...