സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണകേസില്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും. സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ സ്വപ്ന നല്‍കിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. തനിക്ക് ഭീഷണി ഉണ്ടെന്നും കേന്ദ്ര സുരക്ഷ വേണം എന്നും ആവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയെ പ്രതികൂട്ടില്‍ ആക്കി സ്വപ്ന സുരേഷ് നല്‍കിയ 164 മൊഴിയിലാണ് ഇഡി തുടര്‍ അന്വേഷണത്തിലേക്ക് കടക്കുന്നത്. ആദ്യപടിയായി ഇന്ന് രാവിലെ 11 മണിക്കാണ് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്വപ്ന സുരേഷിന് ഇ ഡി നിര്‍ദ്ദേശം നല്‍കിയത്.

ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച്‌ മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നും കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹ വസ്തുക്കള്‍ കൊടുത്തയച്ചു എന്നുമുള്ള മൊഴികളാണ് സ്വപ്ന നല്‍കിയിട്ടുള്ളത്. മുന്‍മന്ത്രി കെ.ടി ജലീല്‍, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും 164 മൊഴിയില്‍ വെളിപ്പെടുത്തലുകളുണ്ട്. മൊഴി പകര്‍പ്പ് കേന്ദ്ര ഡയറകറേറ്റ് പരിശോധിച്ച ശേഷം ആണ് തുടര്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...