കള്ളപ്പണ ഇടപാടുകൾ ; മൊഴികളിൽ വൈരുധ്യം – എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് പിടിമുറുക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വർണക്കടത്തു കേസിനു പിന്നിലെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്താൻ പ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ മൊഴികളിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിമുറുക്കുന്നു.

‘ഒരിടത്തും എനിക്കു നിക്ഷേപമില്ല, ജോലി ചെയ്തു കിട്ടുന്ന ശമ്പളം മക്കളുടെയും കുടുംബത്തിന്റെയും ആവശ്യത്തിനു ചെലവാക്കി തീർക്കും.’– അറസ്റ്റിലായ ശേഷം സ്വപ്ന ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) നൽകിയ ഈ മൊഴിയുടെ നിജസ്ഥിതി പരിശോധിക്കുകയാണ് ഇഡി. സ്വർണക്കടത്തു പുറത്തറിഞ്ഞ ശേഷം ബെംഗളൂരുവിലേക്കു കടക്കും മുൻപു പുറത്തു വിട്ട ശബ്ദരേഖയിലും സ്വപ്ന ഇക്കാര്യം പറയുന്നുണ്ട്. സ്വപ്നയുടെ ബാങ്ക് ലോക്കറിലുള്ള പണം ആരുടേതാണെന്നു കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം. കെട്ടുകളായി ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം പലഘട്ടത്തിലും സ്വപ്ന നിർദേശിക്കുന്നവർക്ക് എടുത്തു കൊടുത്തിട്ടുള്ളതായി ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയിരുന്നു.

ശിവശങ്കറിന്റെ നിർദേശ പ്രകാരം സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റും സംയുക്തമായാണു ലോക്കറെടുത്തിരുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ പണം കൈമാറിയത് ആർക്കെല്ലാമാണെന്നു വ്യക്തമാകും. ചോദ്യം ചെയ്യലിനിടെയാണു നെഞ്ചുവേദനയെന്നു പരാതിപ്പെട്ടു സ്വപ്ന വൈദ്യസഹായം തേടിയത്. ഇതോടെ ചോദ്യം ചെയ്യൽ നിർത്തി. തുടർന്നാണു ചാ‍ർട്ടേഡ് അക്കൗണ്ടന്റിനോടു ഹാജരാകാൻ നിർദേശിച്ചത്. സ്വപ്ന നൽകിയ ആദ്യമൊഴികൾ എൻഐഎ ഓഫിസിലെത്തി ഇഡി അസി.ഡയറക്ടർ പി.രാധാകൃഷ്ണനും സംഘവും ശേഖരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...