കരിപ്പൂരില്‍ വി​മാ​ന യാ​ത്രി​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന്​ പി​ന്നി​ല്‍ സ്വ​ര്‍ണ​ക്ക​ട​ത്ത്​ സം​ഘമെന്ന് പോലീസ് ​

For full experience, Download our mobile application:
Get it on Google Play

കൊ​ണ്ടോ​ട്ടി: ഗ​ള്‍​ഫി​ല്‍​നി​ന്നെ​ത്തി​യ വി​മാ​ന യാ​ത്രി​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന്​ പി​ന്നി​ല്‍ സ്വ​ര്‍ണ​ക്ക​ട​ത്ത്​ സം​ഘ​മെ​ന്ന് പോ​ലീ​സ്. തട്ടിക്കൊണ്ടുപോയവര്‍ വി​ട്ട​യ​ച്ച​യാ​ള്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ​ത്തി. പ്രതികളെക്കു​റി​ച്ച്‌ സൂ​ച​ന ല​ഭി​ച്ച​താ​യും ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നും ക​രി​പ്പൂ​ര്‍ പോലീ​സ് പ​റ​ഞ്ഞു.

ദു​ബൈ​യി​ല്‍ നി​ന്നെ​ത്തി​യ പേ​രാ​മ്പ്ര സ്വ​ദേ​ശി​യാ​യ 52കാ​ര​ന്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ ടാ​ക്സി കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ഉ​ണ്യാ​ല്‍ പ​റ​മ്പില്‍ ത​ട​ഞ്ഞു​നി​ര്‍ത്തി മ​റ്റൊ​രു കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ദു​ബൈ​യി​ല്‍നി​ന്ന് ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്തി​യ സ്വ​ര്‍ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ സം​ഭ​വ​മെ​ന്ന്​ പോലീ​സ് പ​റ​ഞ്ഞു. കൊ​ണ്ടു​വ​ന്ന സ്വ​ര്‍ണം ക​രി​പ്പൂ​രി​ല്‍ ക​സ്​​റ്റം​സ് പി​ടി​കൂ​ടി​യെ​ന്നാ​ണ് ഇയാ​ള്‍ പ​റ​ഞ്ഞ​ത്. സ്വ​ര്‍ണം അ​ന്വേ​ഷി​ച്ച്‌ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ര്‍ദി​ക്കു​ക​യും ചെ​യ്തു. ക​ണ്ണു​കെ​ട്ടി​യ​തി​നാ​ല്‍ സ​ഞ്ച​രി​ച്ച സ്ഥ​ലം വ്യ​ക്ത​മാ​യി​ല്ലെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍കി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന്​ ഇ​യാ​ള്‍ ക​യ​റി​യ പ്രീ ​പെ​യ്ഡ് ടാ​ക്സി കാ​ര്‍ ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ലാ​ണ് ക​രി​പ്പൂ​ര്‍ പോലീ​സ് കേ​സെ​ടു​ത്ത​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ര്‍ ഇ​യാ​ളെ വീ​ടി​ന് സ​മീ​പം ഇ​റ​ക്കി​വി​ട്ട് ര​ക്ഷ​പെടു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ശേ​ഷം ക​രി​പ്പൂ​ര്‍ സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യാ​ണ് മൊ​ഴി ന​ല്‍കി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...