കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ 59 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് നാല് യാത്രക്കാരില്‍നിന്നായി 1134 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. കാസര്‍കോട് സ്വദേശികളായ ഹംസ കല്ലങ്ങോല്, ഷനീദ് ചെമ്പിരിക ,മുഹമ്മദ് ഷഫി, മുഹമ്മദ് സിറാജുദ്ദീന് എന്നിവരില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. നാലുപേരും ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
സ്വര്‍ണ കോയിനുകള്‍ ബാഗേജിനുള്ളിലായിരുന്നു ഒളിപ്പിച്ചത്. ഡെപ്യൂട്ടി കമീഷണര്‍ ടി.എ. കിരണ്‍, സൂപ്രണ്ടുമാരായ കെ. സുധീര്‍, െഎസക് വര്‍ഗീസ്, ഗഗന്‍ദീപ്, ഇന്‍സ്പെക്ടര്‍മാരായ പ്രമോദ്, പ്രേംപ്രകാശ്, റഹീസ്, ചേതന്‍ ഗുപ്ത, െക.കെ. പ്രിയ, സന്ദീപ് ബിസ്ല, ഹവില്‍ദാര്‍മാരായ രവീന്ദ്രന്, ചന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.