കോഴിക്കോട്: കരിപ്പൂരില്‍ രണ്ടു യാത്രക്കാരില്‍ നിന്ന് 364 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. പതിനെട്ട് ലക്ഷം രൂപ വിലവരും എയര്‍ ഇന്റലിജന്‍സ് പിടികൂടിയ ഈ സ്വര്‍ണത്തിന്. സ്‌ക്രൂ രൂപത്തില്‍ പവര്‍ എക്സ്റ്റന്‍ഷന്‍ ഉപകരണത്തില്‍ ഘടിപ്പിച്ച നിലയിലാണ് സ്വര്‍ണം പിടികൂടിയത്. രണ്ടുപേരേയും വിശദമായി ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
കണ്ണൂര്‍ വിമാനത്താവളത്തിലും സ്വര്‍ണ വേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച അരക്കിലോയോളം തൂക്കം വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. പുലര്‍ച്ചേയായിരുന്നു സംഭവം. സംഭവത്തില്‍ വടകര പാറക്കടവ് സ്വദേശി ഫാസിലിനെയാണ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ സംശയം തോന്നി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെടുത്തത്.