സ്വർണക്കടത്ത് : കാരാട്ട് ഫൈസലിനെതിരെ കൂടുതൽ തെളിവുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം സ്വർണക്കള്ള കടത്ത് കേസിൽ കാരാട്ട് ഫൈസലിനെതിരെ കൂടുതൽ തെളിവുകൾ കസ്റ്റംസിന് ലഭിച്ചു. പണമിടപാട് സംബന്ധിച്ച തെളിവുകൾ ശേഖരിക്കാൻ കസ്റ്റംസിന് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. സന്ദീപ് നായർ എൻഐഎയ്ക്ക് നൽകിയ രഹസ്യമൊഴിയും കസ്റ്റംസ് തേടും. ഇതിനായി കസ്റ്റംസ് കോടതിയെ സമീപിക്കും. കാരാട്ട് ഫൈസൽ തിരുവനന്തപുരത്ത് വന്നതിനും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. 14-ാം തിയതിയിലെ ചോദ്യം ചെയ്യൽ നിർണായകമാകും.

നേരത്തെ കേസിൽ കാരാട്ട് ഫൈസലിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നുവെങ്കിലും അറസ്റ്റ് ഇപ്പോൾ വേണ്ടെന്ന് നിയമോപദേശം ലഭിച്ചതിന് പിന്നാലെ നീക്കം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കെ.ടി റമീസിന്റേയും, സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴിയാണ് കേസിൽ നിർണായകമായത്. സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ കാരാട്ട് ഫൈസലാണ്. സ്വർണക്കടത്തിന് കാരാട്ട് ഫൈസൽ നൽകിയ പണം രാഷട്രീയ നേതാക്കളുടേയാണെന്നും റിപ്പോർട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...