തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്നു. കേസില്‍ യുഎപിഎ ചുമത്തിയത് നിലനില്‍ക്കില്ലെന്ന വാദമാണ് സ്വപ്നസുരേഷ് കോടതിയില്‍ ഉയര്‍ത്തുന്നത്. കേസ് എന്‍ഐഎ ഏറ്റെടുത്തതും ധൃതിപ്പെട്ട് എഫ്‌ഐആര്‍ തയ്യാറാക്കിയതും രാഷ്ട്രീയ പ്രേരിതമായാണെന്ന് സ്വപ്ന കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍ കേസില്‍ എന്‍ഐഎയ്ക്ക് രാഷ്ട്രീയ താല്‍പര്യമില്ലെന്നും കേരളാ മുഖ്യമന്ത്രിയാണ് കേസ് അന്വേഷണത്തിന് കേന്ദ്രത്തിന് കത്തെഴുതിയതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ കേരളാ സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്തതതായും അഡീഷണല്‍ സോളിസിറ്റല്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്നും നികുതി വെട്ടിപ്പല്ലേയെന്നും ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചു. എന്നാല്‍ സംഘം 20 തവണയായി 200 കിലോഗ്രാമിലേറെ സ്വര്‍ണ്ണം കടത്തിയെന്ന് വ്യക്തമാക്കിയ അഡീ. സോളിസിറ്റര്‍ ജനറല്‍, ഒരാള്‍ ഒരു തവണ സ്വര്‍ണ്ണം കടത്തുന്നത് പോലെയല്ല തുടര്‍ച്ചയായ കടത്തലെന്നും കോടതിയില്‍ വ്യക്തമാക്കി. സംഘത്തിന്‍റെ സ്വര്‍ണ്ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കും. സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തികള്‍ ഭീകരവാദ പ്രവര്‍ത്തനത്തിന്‍റെ പരിധിയില്‍ വരുമെന്നും അഡീഷണല്‍ സോളിസിറ്റല്‍ ജനറല്‍ കോടതിയെ അറിയിച്ചു.
അതേസമയം എന്‍ഐഎയുടെ കേസ് ഡയറിയും കേസില്‍ വളരെ പ്രാധ്യാന്യമഹിക്കുന്ന ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇത് കോടതി പരിഗണിക്കുകയാണ്. അതേസമയം കേസിലെ പ്രധാനപ്രതികളിലൊരാളായ കെ ടി റമീസിനെ വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസം ആണ് കസ്റ്റഡി കാലാവധി.