വര്‍ക്കലയില്‍ വീട്ടുകാരറിയാതെ സ്വര്‍ണം മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ വീട്ടുകാരറിയാതെ സ്വര്‍ണം മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റില്‍. വര്‍ക്കല സ്വദേശിനി സോജാ എന്ന് വിളിക്കുന്ന സരിതയാണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്. സുനില്‍കുമാറിന്റെ വീട്ടില്‍ നിന്ന് 80000 രൂപ വിലമതിപ്പുള്ള വൈറ്റ് ഗോള്‍ഡ് ഫാഷനിലുള്ള 14.5 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നെക്ലസ്സും 4 ഗ്രാം തുക്കം വരുന്ന സ്വര്‍ണ്ണ മോതിരവും 16 ഗ്രാമ തൂക്കം വരുന്ന 2 വളകളുമാണ് മോഷ്ടിച്ചത്. പല തവണകളായി വീട്ടുകാര്‍ക്ക് സംശയം തോന്നാത്ത തരത്തിലാണ് ആണ് മോഷണം നടത്തിയത്. 11 വര്‍ഷമായി സുനില്‍കുമാറിന്റെ വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന സരിത വീട്ടുകാരുടെ വിശ്വസ്ഥയായിരുന്നു. ഇത് മുതലെടുത്താണ് വീട്ടുകാരെ കബളിപ്പിച്ചത്.

 

സുനില്‍കുമാറിന്റെ ഭാര്യ സ്ഥിരമായി ഉപയോഗിക്കുന്ന വള കുളിക്കാന്‍ പോകുമ്പോഴും ഉറങ്ങുമ്പോഴും ഊരി വയ്ക്കുക പതിവായിരുന്നു. താനുപയോഗിക്കുന്ന വള മുക്കുപണ്ടം ആണെന്ന് സംശയം തോന്നിയ വീട്ടുകാരി, സരിതയെ വിളിച്ചു വരുത്തി ഇതേപ്പറ്റി ചോദിച്ചു. എന്നാല്‍ പരസ്പര വിരുദ്ധമായാണ് സരിത മറുപടി നല്‍കിയത്. ഇതില്‍ സംശയം തോന്നിയ സുനില്‍കുമാര്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് വീട്ടുജോലിക്കാരി കുടുങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...