Friday, December 8, 2023 3:52 pm

മരടില്‍ ഇന്ന് വെല്ലുവിളി കൂടുതല്‍ പഴക്കം ചെന്ന ഗോള്‍ഡന്‍ കായലോരത്തിന്

കൊച്ചി: മരടില്‍ ഇന്ന് പൊളിക്കുന്ന രണ്ട് ഫ്ലാറ്റുകളില്‍ കൂടുതല്‍ വെല്ലുവിളി ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റിനാണ്. താരതമ്യേന കൂടുതല്‍ പഴക്കം ചെന്ന ഫ്ലാറ്റ് കെട്ടിടത്തില്‍ 15 കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പ്രത്യേക സാങ്കേതിക വിദ്യയിലൂടെ സ്‌ഫോടനം നടത്താനാണ് ശ്രമം. അതേസമയം ഇന്ന് രാവിലെ പൊളിക്കുന്ന ജെയിന്‍ കോറല്‍കേവില്‍ 400 കിലോ സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിക്കുന്നത്.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

എഡിഫൈസ് കമ്പനി തന്നെയാണ് ഇന്ന് രണ്ട് ഫ്ലാറ്റുകളും പൊളിക്കുന്നത്. ഇന്നലത്തേതിന് സമാനമാണ് നടപടിക്രമങ്ങള്‍ തന്നെയാണ് ഇന്നും സ്വീകരിക്കുക. ഞായറാഴ്ചയായതിനാല്‍ കൂടുതല്‍ പേര്‍ കാഴ്ചകാണാന്‍ എത്തുമെന്നാണ് കരുതുന്നത്. അതിനാല്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ 11 മണിക്കാണ് ജെയിന്‍ കോറല്‍കേവ് പൊളിക്കുന്നത്. ജെയിന്‍ കോറല്‍കേവില്‍ 16 നിലകളിലായി 125 അപാര്‍ട്‌മെന്റുകളാണ് ഉള്ളത്.  ഇതിന് 50 മീറ്റര്‍ ഉയരമുണ്ട്. ഈ ഫ്ലാറ്റ് കെട്ടിടത്തിന്‍റെ  200 മീറ്റര്‍  ചുറ്റളവില്‍ ആകെയുള്ളത് നാല് വീടുകള്‍ മാത്രമാണെന്നത് സ്‌ഫോടനത്തിന്‍റെ  വെല്ലുവിളി കുറയ്ക്കുന്നു. എന്നാല്‍ കായലിനോട് ചേര്‍ന്ന് കിടക്കുന്ന ഫ്ലാറ്റ് കെട്ടിടം തകര്‍ക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാതിരിക്കാന്‍ ഉയര്‍ന്ന ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇതിനായി ഫ്ലാറ്റ് കെട്ടിടത്തോട് ചേര്‍ന്ന് നിലനിന്നിരുന്ന കാര്‍ പാര്‍ക്കിങ് ഏരിയ പൊളിച്ച് ഈ ഭാഗം തുറസായ സ്ഥലമാക്കി മാറ്റിയിരുന്നു.

ജെയിന്‍ കോറല്‍കേവ് 45 ഡിഗ്രി ചെരിച്ച് പൊളിച്ചിടുക എന്നാണ് ലക്ഷ്യം. വലിയ ബുദ്ധിമുട്ടില്ലാതെ സ്‌ഫോടനം നടത്തി തകര്‍ക്കാനാവുമെന്നാണ്  പ്രതീക്ഷ.  ഉദ്ദേശിച്ച രീതിയില്‍ തകര്‍ക്കാന്‍ സാധിച്ചാല്‍ വലിയതോതില്‍ അവശിഷ്ടങ്ങള്‍ കായലിലേക്ക് പതിക്കില്ല. ഫ്ലാറ്റില്‍ 01, 03, 06, 11, 14 നിലകളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരിക്കുന്നത്. ആദ്യം വൈദ്യുതി ഉപയോഗിച്ച് സ്‌ഫോടനം നടത്തിയ ശേഷം ടൈമര്‍ ഉപയോഗിച്ച് വലിയ സ്‌ഫോടനം നടത്തും. ഇതോടെ ഫ്ലാറ്റ് കെട്ടിടം തകര്‍ന്ന് നിലംപൊത്തും.

ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊളിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഗോള്‍ഡന്‍ കായലോരം കുണ്ടന്നൂരില്‍ നിന്ന് വൈറ്റിലയിലേക്ക് പോകുന്ന വഴിയിലാണ് സ്ഥിതി ചെയ്യുന്നത്. താരതമ്യേന പഴക്കം ചെന്ന ഇവിടെ മുന്‍ഭാഗത്ത് 10 നിലകളും പിന്‍ഭാഗത്ത് 16 നിലകളുമാണ് ഉള്ളത്. എന്നാല്‍ 15 കിലോ സ്‌ഫോടക വസ്തുക്കള്‍ മാത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഫ്ലാറ്റിനോട് ചേര്‍ന്ന അങ്കണവാടി കെട്ടിടത്തിനും പുതുതായി നിര്‍മ്മിക്കുന്ന മറ്റൊരു ഫ്ലാറ്റ് കെട്ടിടത്തിനും കേടുപാടുണ്ടാകാതിരിക്കാനാണിത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഈ രണ്ട് കെട്ടിടങ്ങളും പിളര്‍ത്തി രണ്ട് ഭാഗത്തേക്ക് വീഴുന്ന നിലയിലാണ് സ്‌ഫോടനം ക്രമീകരിച്ചിരിക്കുന്നത്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിശബ്ദയാക്കാനാവില്ല ; മോദിക്കെതിരെ ഇനിയും ശബ്ദിക്കും ; മഹുവ മൊയ്ത്ര

0
ന്യൂഡൽഹി : ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍...

തമിഴ്‌നാട്ടിലെ ചുഴലിക്കാറ്റ് നാശം : ദുരിതബാധിതർക്ക് കൈത്താങ്ങായി ഹ്യൂണ്ടായ് : മൂന്നു കോടി രൂപ...

0
തമിഴ്‌നാട് : ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളെ സഹായിക്കാൻ മൂന്നു കോടി...

2023ലെ കേരള പൊതുജനാരോഗ്യ ആക്ട് വിജ്ഞാപനമായി ; രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട...

0
തിരുവനന്തപുരം : കേരളത്തിന്റെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ 2023ലെ കേരള പൊതുജനാരോഗ്യ...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ പുറത്താക്കി

0
ന്യൂഡൽഹി : പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍...