കോഴഞ്ചേരി : ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കോയിപ്രം ബ്ലോക്കില്‍ 181 കുടുംബങ്ങള്‍ക്ക് വീടുകള്‍ ലഭിച്ചെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. മാരാമണ്‍ എം എം എ എച്ച് എസ് എസില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ.
കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതര്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നതിനും സാമൂഹിക പ്രക്രിയകളില്‍ ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭിക്കുന്നതിനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്നതാണ് ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ ലക്ഷ്യമെന്നും എം എല്‍ എ പറഞ്ഞു.
നിര്‍വഹണ ഉദ്യോഗസ്ഥരെ പുരസ്‌കാരം നല്‍കി എംഎല്‍എ ആദരിച്ചു. ജീവനം പച്ചക്കറിതൈയുടെ വിതരണോദ്ഘാടനം ബാബു ചാക്കോയ്ക്ക് നല്‍കി എം എല്‍ എ നിര്‍വഹിച്ചു.
കുടുംബ സംഗമത്തോട് അനുബന്ധിച്ച് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിന് ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തതോടെ സംഘടിപ്പിച്ച അദാലത്ത് നൂറുകണക്കിനാളുകള്‍ പ്രയോജനപ്പെടുത്തി.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ആര്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സൂസന്‍ ജോര്‍ജ്, ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അനസൂയാദേവി, പുറമറ്റം പഞ്ചായത്ത് പ്രസിഡന്‍റ് റേച്ചല്‍ ബോബന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രത്‌നകുമാരിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി പി സുനില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ വത്സല, അക്കാമ്മ ജോണ്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി എസ് അനു തുടങ്ങിയവര്‍ പങ്കെടുത്തു.