തിരുവനന്തപുരം : അടുത്തിടെ മലയാളി താരങ്ങളില്‍ ഒട്ടേറെ പേര്‍ക്ക് യുഎഇയുടെ ഗോള്‍ഡൻ വിസ ലഭിച്ചിരുന്നു. മലയാളത്തില്‍ നിന്ന് മോഹൻലാലിനും മമ്മൂട്ടിക്കുമാണ് ഗോള്‍ഡൻ വിസ ആദ്യം ലഭിച്ചത്. തുടര്‍ന്ന് ടൊവിനൊയ്‍ക്കടക്കമുള്ളവര്‍ക്ക് ലഭിച്ചു. കെ എസ് ചിത്രയാണ് മലയാളത്തില്‍ നിന്ന് ഏറ്റവും ഒടുവില്‍ ഗോള്‍ഡൻ വിസ സ്വീകരിച്ചിരിക്കുന്നത്.
യുഎയുടെ ഗോള്‍ഡൻ വിസ സ്വീകരിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് കെ എസ് ചിത്ര പറയുന്നു. ഗോള്‍ഡൻ വിസ സ്വീകരിക്കുന്നതിന്റെ ഫോട്ടോയും കെ എസ് ചിത്ര പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ പേരാണ് കെ എസ് ചിത്രയ്‍ക്ക് ആശംസകളുമായി എത്തുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംല നായകിലെ ഗാനമാണ് ഏറ്റവും ഒടുവില്‍ കെ എസ് ചിത്രയുടേതായി ഏറ്റവും ഹിറ്റായത്. മലയാളത്തില്‍ മാലിക്കിലെ ഒരു ഗാനവും കെ എസ് ചിത്രയുടേതായി വൻ ഹിറ്റായി മാറിയിരുന്നു.
നടി മീര ജാസ്‍മിനും ഗോള്‍ഡൻ വിസ അടുത്തിടെ ലഭിച്ചിരുന്നു. തന്റെ ജീവിതത്തിലെ നാഴികക്കല്ലാണ് ഇതെന്നായിരുന്നു മീരാ ജാസ്‍മിൻ പ്രതികരിച്ചത്. നൈല ഉഷ, പൃഥ്വിരാജ്, സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവൻ, ആശാ ശരത്, ആസിഫ് അലി തുടങ്ങിവരാണ് ഇതിനകം മലയാളത്തില്‍ നിന്ന് ഗോള്‍ഡൻ വിസ മലയാളത്തില്‍ നിന്ന് സ്വീകരിച്ചവര്‍. യുഎഇയുടെ കള്‍ച്ചറല്‍ വിസ ലോകത്ത് തന്നെ ആദ്യമാണ്.