ഐക്കോണിക് ലോഗോയില്‍ മാറ്റം വരുത്തി ഗൂഗിള്‍

For full experience, Download our mobile application:
Get it on Google Play

കാലിഫോര്‍ണിയ : ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ഗൂഗിള്‍ അവരുടെ ഐക്കോണിക് ലോഗോയില്‍ മാറ്റം വരുത്തി. പുതിയ ഗ്രേഡിയന്‍റ് ഡിസൈനോടെയാണ് ഗൂഗിളിന്‍റെ ലോഗോ അപ്‌ഡേറ്റ്. ഒരു പതിറ്റാണ്ടിനിടെ ലോഗോയുടെ കെട്ടിലും മട്ടിലും ഗൂഗിള്‍ ഇത്ര പ്രത്യക്ഷമായ മാറ്റം വരുത്തുന്നത് ഇതാദ്യം. 2015ലാണ് അവസാനമായി ലോഗോയില്‍ ഗൂഗിള്‍ പരിഷ്‌കരണം നടത്തിയത്. ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍. അവരുടെ ഐക്കോണിക് ‘G’ ലോഗോ തന്നെയാണ് ഉപയോക്താക്കള്‍ക്കിടയില്‍ ഗൂഗിളിന്‍റെ ഏറ്റവും വലിയ ഐഡന്‍റിറ്റി.

ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നാല് നിറങ്ങളുടെ കളര്‍ ബ്ലോക്കുകള്‍ ചേര്‍ത്തുള്ള ജി ഡിസൈനാണ് ഗൂഗിള്‍ മുമ്പ് ലോഗോയില്‍ ഉപയോഗിച്ചിരുന്നത്.  ഇപ്പോള്‍ പരിഷ്‌കരിച്ച ലോഗോയില്‍ കളര്‍ ബ്ലോക്കുകള്‍ കാണാനില്ല. കളര്‍ ബ്ലോക്ക് ഒഴിവാക്കി പകരം, ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നാല് നിറങ്ങളെയും ഗ്രേഡിയന്‍റ് ഇഫക്ട് രീതിയില്‍ സംയോജിപ്പിച്ചിരിക്കുകയാണ്. ഇത് ഗൂഗിളിന്‍റെ ലോഗോയ്ക്ക് ഫ്രഷ് ലുക്ക് നല്‍കുന്നു. മാത്രമല്ല, നവീന ഭാവവും നല്‍കുന്നു. എഐയില്‍ കൂടുതലായി ശ്രദ്ധപുലര്‍ത്തുന്ന ഗൂഗിളിന്‍റെ ഇപ്പോഴത്തെ നയം വ്യക്തമാക്കുന്നത് കൂടിയാണ് പുതിയ ലോഗോ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...

പുന്നപ്രയിലെ ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന് പരാതി

0
ആലപ്പുഴ: പുന്നപ്രയിലെ ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന്...