കേരളത്തിന് ആവശ്യത്തിന് മെമു ഇല്ല, സമ്മര്‍ദം നടത്തിയാല്‍ കിട്ടും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: തീവണ്ടികൾ തിങ്ങിഞെരുങ്ങി ഓടുമ്പോഴും കേരളത്തിന് ആവശ്യത്തിന് മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ഇല്ല. കേരളത്തിലേക്കുള്ള ത്രീ ഫെയ്സ് മെമു റേക്കിന്റെ (കോച്ച്) വരവ് നിലച്ചതാണ് പ്രധാന കാരണം. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി വന്ദേഭാരതിന്റെ സമ്മർദത്തിലായപ്പോൾ മെമു റേക്കിന്റെ നിർമാണം ചുരുക്കി. ഇതിനൊപ്പം എംപിമാരുടെ ഇടപെടലും ദുർബലമായപ്പോൾ റെയിൽവേ കേരളത്തിന്റെ ഹ്രസ്വദൂരയാത്രയെ പൂർണമായും തഴഞ്ഞു. 12 മെമു മാത്രമാണ് കേരളത്തിലുള്ളത്. പാലക്കാട്ടെ മെമു ഷെഡിന്റെ വിപുലീകരണം മെല്ലെയായതും കേരളത്തിന് തിരിച്ചടിയായി. അത് പൂർത്തിയായാലേ പാലക്കാട് ഡിവിഷനിൽ പുതിയ മെമു സർവീസിന് സാധ്യതയുള്ളൂ. നിലവിലുള്ള 180 മീറ്റർ പരിശോധനാലൈനിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാനാകില്ല.

280 മീറ്ററിന്റെ മറ്റൊരു പിറ്റ്‌ലൈൻകൂടി പൂർത്തിയാക്കണം. എങ്കിൽ കൂടുതൽ വണ്ടികൾക്ക് അറ്റകുറ്റപ്പണി നടത്താം. നിലവിൽ 90 ശതമാനം പ്രവൃത്തി പൂർത്തിയായി. കൊല്ലം മെമു ഷെഡിലും നവീകരണം നടക്കുകയാണ്. പരമ്പരാഗത പാസഞ്ചറുകൾ മാറ്റി മെമു ആക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചതും മുടങ്ങി. ദിവസം 200 കിലോമീറ്ററിലധികം ഓടുന്ന 11 പാസഞ്ചർ വണ്ടികളെ 2023-ൽ റെയിൽവേ എക്സ് പ്രസ്സുകളാക്കി. അപ്പോൾ പല സ്റ്റോപ്പുകളും ഒഴിവാക്കി. അതിന് പകരമായി മെമു സർവീസ് വേണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഇപ്പോൾ പുറത്തിറങ്ങുന്ന ഇഎംയു-ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് (എമു) കേരളത്തിന്റെ മറ്റൊരു പ്രതീക്ഷയാണ്. മുഴുവനും ശീതീകരിച്ച എമുവിൽ തത്സമയം ടിക്കറ്റെടുത്ത് കയറാം. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമാണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...