തേഡ് പാര്‍ട്ടി കുക്കീസിന് തടയിടാൻ ട്രാക്കിങ് പ്രൊട്ടക്ഷന്‍ ; കൂടുതൽ അറിയാം

For full experience, Download our mobile application:
Get it on Google Play

ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഉപയോഗിച്ചിരുന്ന തേഡ് പാര്‍ട്ടി കുക്കീസിന് തടയിട്ട് ഗൂഗിള്‍ ക്രോം. ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ‘ട്രാക്കിങ് പ്രൊട്ടക്ഷന്‍’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഈ ഫീച്ചര്‍ വിന്‍ഡോസ്, മാക്, ലിനക്സ്, ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ ഓപ്പറേറ്റിഹ് സിസ്റ്റങ്ങളില്‍ ലഭ്യമാകും. എന്നാല്‍ ഇത് ആദ്യം ലഭ്യമാകുക ആഗോള ഉപഭോക്താക്കളില്‍ ഒരു ശതമാനത്തിലേക്ക് മാത്രമാണ്. പരീക്ഷണാര്‍ഥമാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. വിജയിച്ചാല്‍ മറ്റു ഉപയോക്താക്കളിലേക്ക് ഈ ഫീച്ചര്‍ ഗൂഗിള്‍ എത്തിക്കും. പരസ്യ വിതരണത്തിന് കുക്കീസ് അത്യാവശ്യ ഘടകമാണെന്നാണ് വിവിധ വെബ്‌സൈറ്റുകള്‍ പറയുന്നത്. കുക്കീസ് ഉപയോഗപ്പെടുത്തിയാണ് ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഒരു പരിധി വരെ സൈറ്റുകള്‍ തിരിച്ചറിയുന്നത്.

ഉപഭോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്താവാനും ബ്രൗസറിന്റെ പ്രവര്‍ത്തന വേഗം കുറയാനും കുക്കീസ് കാരണമാകാറുണ്ട്. നമ്മള്‍ ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചതിന് ശേഷം ആ വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിങ്ങള്‍ ഓള്‍ലൈനില്‍ കാണുന്നതിന് കാരണം തേഡ് പാര്‍ട്ടി കുക്കീസാണ്. ഇനി മുതല്‍ ഇങ്ങനെ ഒരു ബുദ്ധിമുട്ട്‌ ഉപയോക്താക്കള്‍ നേരിടാതിരിക്കാനാണ് പുതിയ ഫീച്ചര്‍ ഗൂഗിള്‍ എത്തിച്ചിരിക്കുന്നത്. ഫീച്ചര്‍ ലഭ്യമാകുന്ന ഉപഭോക്താക്കളെ ഗൂഗിള്‍ അക്കാര്യം അറിയിക്കും. തേഡ് പാര്‍ട്ടി കുക്കീസിന് വിലക്കേര്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പ് അറിയിച്ച് ചില പരസ്യദാതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തേഡ് പാര്‍ട്ടി കുക്കീസ് വിലക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യതയില്‍ ബ്രൗസ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...