കാർഷികമേഖലയിലെ വനിതകൾക്കായി ഗൂഗിളിന്റെ 3.65 കോടിയുടെ ഗ്രാന്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുഗിൾ അഞ്ച് ലക്ഷം ഡോളറി(ഏകദേശം 3.65 കോടി രൂപ)ന്റെ ഗ്രാന്റ് പ്രഖ്യാപിച്ചു. കർഷകരായ വനിതകളെ സഹായിക്കാനായി നാസ്‌കോമുമായി സഹകരിച്ചാണ് ഗൂഗിൾ പദ്ധതി നടപ്പാക്കുക. ബിഹാർ, ഹരിയാണ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലെ വനിതകൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. സാങ്കേതിക, സാമ്പത്തിക മേഖലകളിൽ ഒരുലക്ഷത്തോളം വനിതകളെ സാക്ഷരരാക്കുകയാണ് ലക്ഷ്യം.

ഇതോടനുബന്ധിച്ച് ഗ്രാമീണ വനിതകളെ ലക്ഷ്യമിട്ട് വിവിധ പരിശീലന പദ്ധതികൾ ലക്ഷ്യമിട്ടുള്ള ‘വിമൻ വിൽ’ വെബ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കും. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാമ്പത്തിക ശാക്തീകരണത്തിനായി ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവർത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങൾക്ക് 2.5 കോടി ഡോളർ സഹായം നൽകുമെന്നും ഗുഗിൾ അറിയിച്ചു. വനിതാദിനത്തിന്റെ ഭാഗമായി ഗൂഗിൾ പേ പ്രത്യേക ബിസിനസ് പേജും അവതരിപ്പിച്ചിട്ടുണ്ട്. നേരിട്ട് ജനങ്ങളിലേയ്ക്ക് സേവനങ്ങളും ഉത്പന്നങ്ങളും എത്തിക്കാൻ സഹായിക്കുകയാണ് ലക്ഷ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...