ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂർ : ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട ഇന്ന് നടക്കും. പള്ളം പറയനാലി കരയുടെ വകയാണ് പള്ളിവേട്ട ദിനത്തിലെ ഉത്സവം. പതിവ് പൂജകൾക്ക് പുറമേ രാവിലെ ഒൻപതിന് ശ്രീഭൂതബലി എഴുന്നള്ളത്ത് നടക്കും. ഉച്ചയ്ക്ക് ഒന്നിന് തെങ്ങമം ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. വൈകിട്ട് മൂന്നിന് നടക്കുന്ന ആറാട്ട് ഘോഷയാത്രയ്ക്ക് ഒൻപത് ഗജവീരൻമാർ അണിനിരക്കും. ഗജരാജൻ തൃക്കടവൂർ ശിവരാജു ദേശദേവന്റെ തിടമ്പേല്‍ക്കും.  വൈകിട്ട് 4.45-ന് അപൂർവങ്ങളിൽ അപൂർവമായ കൽനാഗസ്വരം ഉപയോഗിച്ച് കീർത്തനവും ഭഗവാന്റെ മുന്നിൽ ആലപിക്കും. വർഷത്തിൽ ഒരുദിവസം മാത്രമാണ് കൽനാഗസ്വരം ക്ഷേത്രത്തിൽ വായിക്കാറുള്ളത്.

വൈകിട്ട് അഞ്ചിന് ആറാട്ട് ഘോഷയാത്ര ഉഴുവത്ത് ദേവിക്ഷേത്രത്തിലേക്ക് തിരിക്കും. ഉഴുവത്ത് ദേവീക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത് നീങ്ങും. ആറാട്ട് കടവിൽനിന്നും പുലർച്ചെ മൂന്നിന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് നടക്കും. വാദ്യമേളങ്ങളോടെയും നൂറുകണക്കിന് തീവെട്ടികളുടെ അകമ്പടിയോടെയും നടക്കുന്ന തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിൽ ചൊവ്വാഴ്ച പുലർച്ചെ നാലിന് എത്തിച്ചേരും. തുടർന്ന് നടക്കുന്ന ദീപാരാധന, ആകാശദീപക്കാഴ്ച എന്നിവയോടെ പള്ളിവേട്ട ദിനത്തിലെ ഉത്സവം സമാപിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബജറ്റ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ

0
കൊച്ചി : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം ത്രൈമാസ നികുതി...

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു

0
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു. കലാകൗമുദി എഡിറ്ററായിരുന്നു. കേരള...

ട്രോളിങ് നിരോധനം : മീന്‍വില ഇരട്ടിയായി

0
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി,...

ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം. ബിജെപി...