കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരം കള്ളനോട്ട് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അമ്പലത്തറ പോലീസിൽനിന്നുമാണ് കാസർകോട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ഇതുവരെയുള്ള കേസ് അന്വേഷണ ഫയൽ പൊലീസ് ശനിയാഴ്ച ക്രൈംബ്രാഞ്ചിന്റെകാസർകോട് ഓഫിസിൽ എത്തിച്ച് കൈമാറി. ബേക്കൽ മൗവ്വലിലെ സുലൈമാനെയും ഗുരുപുരത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന അബ്ദുറസാഖിനെയും കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവർക്കും ഹോസ്ദുർഗ് കോടതി ജാമ്യം നൽകിയിരുന്നു. അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടില്‍നിന്ന് മാർച്ച് 20ന് രാത്രിയാണ് പൊലീസ് വ്യാജനോട്ടുകൾ കണ്ടെത്തിയത്. ആറുകോടി 96 ലക്ഷത്തിന് തുല്യമായ വ്യാജ കറന്‍സികളായിരുന്നു കണ്ടെത്തിയത്. പെട്രോള്‍ പമ്പിന് വടക്കുഭാഗത്തെ വീട്ടില്‍നിന്നാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ താമസിച്ച അബ്ദുറസാഖിനെ പ്രതിചേര്‍ത്ത് അമ്പലത്തറ പൊലീസ് ആദ്യം കേസെടുത്തു. കള്ളനോട്ടുകള്‍ കണ്ടെത്തി 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസിന് പ്രഥമവിവര പട്ടിക തയാറാക്കാനായത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.