Thursday, May 9, 2024 8:50 pm

632 പേര്‍ക്കായി 83 കോടി രൂപ കൈമാറി ഗൂഗിള്‍ ; പാരിതോഷികം പിഴവുകള്‍ കണ്ടെത്തിയതിന്

For full experience, Download our mobile application:
Get it on Google Play

ഗൂഗിളിലെ പിഴവ് കണ്ടെത്തിയവര്‍ക്ക് കമ്പനി നല്‍കിയ പാരിതോഷിക തുകയുടെ കണക്കുകള്‍ പുറത്ത്. 68 രാജ്യങ്ങളില്‍ നിന്നും 632 പേര്‍ക്കായി 10 മില്യണ്‍ (ഏകദേശം 83 കോടി രൂപ) ഡോളറാണ് നല്‍കിയതെന്ന് ഗൂഗിള്‍ അറിയിച്ചു. 632 പേര്‍ക്കും തങ്ങള്‍ ചെയ്ത സേവനത്തിന് അനുസരിച്ച് വ്യത്യസ്തമായ പാരിതോഷികങ്ങളാണ് കമ്പനി വിതരണം ചെയ്തത്. 1,13,337 (93,92,713 രൂപ) ഡോളറാണ് ഒരാള്‍ക്ക് മാത്രമായി ലഭിച്ച ഏറ്റവും വലിയ തുക. എന്ത് ബഗ്ഗ് കണ്ടെത്തിയതിനാണ് ഒരാള്‍ക്ക് മാത്രം ഇത്രയും തുക നല്‍കിയത് എന്നത് സംബന്ധിച്ച് ഗൂഗിള്‍ വിശദീകരണം നല്‍കിയിട്ടില്ല.

ഇതുവരെ ഏറ്റവും കൂടുതല്‍ പിഴവുകള്‍ കണ്ടെത്തിയിട്ടുള്ളത് ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിലാണ്. ഏറ്റവുമധികം പാരിതോഷികം വിതരണം ചെയ്തിട്ടുളളതും ഇതുമായി ബന്ധപ്പെട്ടാണ്. 3.4 മില്യണ്‍ (28 ലക്ഷം രൂപ) ഡോളറാണ് ആന്‍ഡ്രോയ്ഡിന് മാത്രമായി വിതരണം ചെയ്തതെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2.1 മില്യണുമായി തൊട്ടുപിന്നില്‍ തന്നെ ക്രോമുമുണ്ട്. വെയര്‍ ഒ.എസ്, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നീ സോഫ്റ്റുവെയറുകളാണ് തൊട്ടു പിന്നാലെയുള്ളത്. ഗൂഗിളിന്റെ തന്നെ ഉപകരണങ്ങളായ ഗൂഗിള്‍ നെസ്റ്റ്, ഫിറ്റ്ബിറ്റ്, വാച്ചുകള്‍ എന്നിവയിലെ പിഴവുകള്‍ കണ്ടെത്തിയതിനും കമ്പനി പാരിതോഷികം വിതരണം ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

‘തുടര്‍ച്ചയായ സഹകരണത്തിന് എല്ലാ ഗവേഷകരോടും നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും ഇത്തരം സേവനങ്ങള്‍ പ്രതീക്ഷിക്കുന്നു.’ എന്ന കുറിപ്പോടെയാണ് ഗൂഗിള്‍ തങ്ങളുടെ ബ്ലോഗില്‍ കണക്കുകള്‍ പങ്കുവെച്ചത്. സെക്യൂരിറ്റി ബഗ്ഗുകളും പിഴവുകളും കണ്ടെത്തുന്നതിനായി ബഗ്ഗ് വേട്ടക്കാര്‍ എന്നൊരു വിഭാഗം തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാരിതോഷികത്തിനായി ഇക്കൂട്ടര്‍ കമ്പനികളിലെ പിഴവുകള്‍ കൃതൃമായി നിരീക്ഷിക്കാറുണ്ട്. സാധാരണക്കാര്‍ മുതല്‍ ടെക് ജീനിയസുകള്‍ പിഴവുകള്‍ നിരീക്ഷിക്കുന്നവരുടെ സംഘത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാട്ട് പോത്ത് നാട്ടുകാരെ ഭീതിയിലാക്കി

0
പീരുമേട്: നട്ടുച്ചക്ക് ദേശീയപാതയിലിറങ്ങിയ കാട്ടുപോത്ത് നാട്ടുകാരെ ഭീതിയിലാക്കി. പോബ്സൺ തേയില തോട്ടത്തിൽ...

പശ്ചിമ ബംഗാളിൽ നിന്നെത്തി മലയാളം പഠിച്ച് എല്ലാ വിഷയങ്ങൾക്കും പത്താം തരത്തില്‍ എ പ്ലസ്...

0
റാന്നി: പശ്ചിമ ബംഗാളിൽ നിന്നെത്തി മലയാളം പഠിച്ച് എല്ലാ വിഷയങ്ങൾക്കും പത്താം...

അശരണരുടെ ആശാദീപമായ മാർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ജീവിതം ഒരു പാഠപുസ്തകം

0
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്...

25,000 രൂപ കൊടുത്ത് ടിക്കറ്റെടുത്തു ; 2000 രൂപയ്ക്ക് പെട്രോളടിച്ച് വന്നപ്പോള്‍ ഫ്ളൈറ്റില്ല

0
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് മുടക്കിയതോടെ ഏറെ വലഞ്ഞത്...