സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കമ്പനിയില്‍ നിന്ന് പുറത്താക്കി ഗൂഗിള്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ :  എഐ ചാറ്റ്‌ബോട്ടിന് വികാരങ്ങളുണ്ടെന്ന് പറഞ്ഞ എഞ്ചിനീയറെ ഗൂഗിള്‍ പുറത്താക്കി.  കഴിഞ്ഞ മാസം തന്നെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ബ്ലേക്ക് ലെമോയിനെ നിര്‍ബന്ധിത അവധി നല്‍കി കമ്ബനി മാറ്റി നിര്‍ത്തിയിരുന്നു.

ഇദ്ദേഹം കമ്ബനിയുടെ നയങ്ങള്‍ ലംഘിച്ചുവെന്നും ലാംഡയെ കുറിച്ച്‌ അടിസ്ഥാന രഹിതമായ വാദങ്ങളാണുന്നയിച്ചതെന്നും ഗൂഗിള്‍ പറഞ്ഞു.  ഉല്‍പന്നത്തെ കുറിച്ചുള്ള വിവരങ്ങളുടെ സംരക്ഷണം ഉള്‍പ്പടെ കമ്ബനിയുടെ തൊഴില്‍ സുരക്ഷ, ഡാറ്റ സുരക്ഷ പോളിസികളുടെ വ്യക്തമായ ലംഘനമാണ് നടത്തിയത്.
മനുഷ്യര്‍ക്ക് സമാനമായി മനുഷ്യരോട് സംസാരിക്കാന്‍ സാധിക്കുന്ന വിധം രൂപകല്‍പന ചെയ്‌തെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയാണ് ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍സ് എന്ന ലാംഡ.

ലാംഡയുമായുള്ള സംഭാഷണം ഉള്‍പ്പടെ പുറത്തുവിട്ടാണ് ഇതിന് വൈകാരികമായി ചിന്തിക്കാനാകുന്നുണ്ടെന്ന് ലെമോയിന്‍ അവകാശപ്പെട്ടത്.  എന്നാല്‍ ഈ വാദത്തെ സാങ്കേതിക വിദഗ്ദര്‍ ഉടനടി തള്ളിക്കളഞ്ഞു.  തെറ്റിദ്ധരിപ്പിക്കും വിധമാണ് ഈ വാദമെന്നും  മനുഷ്യന് സമാനമായ രീതിയില്‍ ആശയവിനിമയം നടത്തും വിധം പരിശീലിപ്പിച്ചെടുത്ത അല്‍ഗൊരിതമാണ് ലാംഡയിലേതെന്നും അവര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...

സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ...

0
കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ...

ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എൻ എസ് എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം

0
തിരുവനന്തപുരം: ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി ഇ ടി) എൻ...