Monday, April 29, 2024 9:37 pm

ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും മീഷോയിൽ നിക്ഷേപം നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇ-കൊമേഴ്സ് മേഖലയിൽ അടുത്തയിടെ പ്രശസ്തമായ മീഷോയിൽ ഗൂഗിൾ 500 കോടി രൂപയുടെ നിക്ഷപം നടത്തിയേക്കും. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപം സമാഹരിക്കുന്നത്. 13 ലക്ഷത്തോളം വ്യക്തിഗത സംരംഭകരെ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമിൽകൊണ്ടുവരാൻ ഇതിനകം മീഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

10 കോടി ചെറുകിട ബിസിനസുകളെ ഉൾപ്പെടുത്തി ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡൽഹി ഐഐടി ബിരുദധാരികൾ 2015ൽ തുടക്കമിട്ട സ്റ്റാർട്ടപ്പാണ് മീഷോ. ബെംഗളുരുവിലാണ് ആസ്ഥാനം. ഫേസ്ബുക്ക്, സോഫ്റ്റ്ബാങ്ക്, സെക്വേയ ക്യാപിറ്റൽ തുടങ്ങിയ സ്ഥാപനങ്ങൾ ഇതിനകം മീഷോയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഏപ്രിലിൽ 2,200 കോടിയിലേറെ രൂപയുടെ നിക്ഷേപം മീഷോ സമാഹരിച്ചിരുന്നു. ഇതോടെ സ്റ്റാർട്ടപ്പിന്റെ മൂല്യം 2.1 ബില്യൺ ഡോളറായി.

രാജ്യത്തെ 4,800 നഗരങ്ങളിലായി 26,000ത്തിലധികം പിൻകോഡുകളിൽ ഉൽപന്നങ്ങൾ ഇതിനകം വിതരണം ചെയ്യാനായിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഇതിലൂടെ വ്യക്തിഗത സംരംഭകർക്ക് 500 കോടി രൂപയുടെ വരുമാനംനേടാനായി. രാജ്യത്ത് 1000 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങുന്ന ഗൂഗിൾ, ഗ്ലാൻസ് ഉൾപ്പടെയുള്ള സ്റ്റാർട്ടപ്പുകളിൽ ഇതിനകം നിക്ഷേപം നടത്തിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ പ്രഥമ പുരസ്‌ക്കാര സമര്‍പ്പണവും അനുസ്മരണ...

0
പത്തനംതിട്ട : ഭാഗ്യസ്മരണീയനായ ഡോ. ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ...

മധുരയിൽ മലയാളി റെയിൽവേ ഗാർഡിന് നേരെ ആക്രമണം നടന്നു

0
മധുര: മധുരയിൽ മലയാളി റെയിൽവേ ഗാർഡിന് നേരെ ആക്രമണം നടന്നു. കൊല്ലം...

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

0
തൃശൂർ: ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് തെങ്കാശി...

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’ ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി...