Tuesday, September 10, 2024 3:58 am

ഗൂഗിള്‍ പേ റീച്ചാര്‍ജിന് അധിക പണം ഈടാക്കുന്നുണ്ടോ ? എങ്ങനെ ഒഴിവാക്കാം

For full experience, Download our mobile application:
Get it on Google Play

ഗൂഗിള്‍ പേ റീച്ചാര്‍ജിനായി കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നുവെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചതല്ലെങ്കിലും പല യൂസര്‍മാരും അധികം പണം നല്‍കേണ്ടി വരുന്നതായി സ്ഥിരീകരിച്ചിരുന്നു. മൂന്ന് രൂപയാണ് റീച്ചാര്‍ച്ച് കണ്‍വീനിയസ് ഫീസായി ഗൂഗിള്‍ പേ ഈടാക്കിയിരുന്നത്. വര്‍ഷങ്ങളോളം റീച്ചാര്‍ജുകള്‍ക്ക് യാതൊരു അധിക തുകയും ഇവര്‍ ഈടാക്കിയിരുന്നില്ല. റീച്ചാര്‍ജുകള്‍ എത്ര രൂപയ്ക്കുള്ളതാണെന്ന് നോക്കിയാണ് അധികം പണം ഈടാക്കുക. ഒരു രൂപ മുതല്‍ മൂന്ന് രൂപ വരെയാണ് ഈടാക്കുക. അതേസമയം അധിക തുക കൊടുക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? എങ്കില്‍ വളരെ സിംപിളായിട്ടുള്ള ഒരു ടിപ്പിലൂടെ അധിക പണം നല്‍കാതെ നമുക്ക് റീച്ചാര്‍ജ് ചെയ്യാം. അതും ഗൂഗിള്‍ പേയിലൂടെ സാധ്യമാകും. എങ്ങനെയെന്ന് നോക്കാം. നൂറ് രൂപയ്ക്ക് താഴെയുള്ള റീച്ചാര്‍ജുകള്‍ക്കൊന്നും അധിക പണം ജി പേ ഈടാക്കുന്നില്ല. 101 രൂപ മുതല്‍ 200 വരെയുള്ള റീച്ചാര്‍ജുകള്‍ക്കാണ് ഒരു രൂപ കണ്‍വീനിയന്‍സ് തുക നല്‍കേണ്ടത്. 201 മുതല്‍ 300 രൂപ വരെയുള്ള റീച്ചാര്‍ജുകള്‍ക്ക് രണ്ട് രൂപ അധികം നല്‍കുന്നത്. 301 മുതലുള്ള റീച്ചാര്‍ജുകള്‍ക്കാണ് മൂന്ന് രൂപ നല്‍കേണ്ടത്. ജിഎസ്ടി അടങ്ങുന്നതാണ് ഈ തുക.

ഇതൊക്കെയാണ് നമുക്ക് ഒഴിവാക്കാനാവുക. ആദ്യം നിങ്ങളുടെ മൊബൈല്‍ കണക്ഷന്റെ സര്‍വീസ് പ്രൊവൈഡറുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി റീച്ചാര്‍ജ് തിരഞ്ഞെടുക്കുക. അവരുടെ ആപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതില്‍ പേമെന്റ് മാത്രം യുപിഐ വഴി തിരഞ്ഞെടുക്കുക. എയര്‍, ജിയോ, വിഐ, എന്നിവയ്‌ക്കെല്ലാം ഇത്തരത്തില്‍ ആപ്പുകളുണ്ട്. ഈ ആപ്പുകളിലെല്ലാം പേമെന്റ് പേജുണ്ട്. അവിടെ നിങ്ങള്‍ക്ക് ഏത് യുപിഐ ആപ്പാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നേരെ ഗൂഗിള്‍ പേയിലേക്കോ മറ്റേതെങ്കിലും യുപിഐ ആപ്പിലേക്കോ പോകാം. അവിടെ നിങ്ങള്‍ ജിപേ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. തുടര്‍ന്ന് റീച്ചാര്‍ജ് പേമെന്റ് പൂര്‍ത്തിയാക്കുക. ഇതിന് നിങ്ങള്‍ അധികമായി പണം നല്‍കേണ്ടതില്ല. ഇവിടെ ഗൂഗിള്‍ പേ ഒഴിവാക്കി മറ്റേത് യുപിഐ ആപ്പുകള്‍ എടുത്താലും നിങ്ങള്‍ കണ്‍വീനിയന്‍സ് ഫീ നല്‍കേണ്ടി വരും.

ഫോണ്‍ പേ അടക്കമുള്ളവര്‍ നേരത്തെ തന്നെ റീച്ചാര്‍ജുകള്‍ക്കും മറ്റ് സേവനങ്ങളും പണം ഈടാക്കാന്‍ തുടങ്ങിയിരുന്നു. ഇതില്‍ അവസാനം മാത്രമാണ് ഗൂഗിള്‍ പേ എത്തിയത്. ഗൂഗിള്‍ പേയില്‍ മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് മാത്രമാണ് അധികം പണം ഈടാക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം അവര്‍ നല്‍കിയിട്ടില്ല. എന്നാല്‍ നവംബര്‍ പത്തിന് അവരുടെ നയത്തില്‍ അപ്‌ഡേഷന്‍ കൊണ്ടുവന്നിരുന്നു. ഇതിലായിരിക്കും ഗൂഗിള്‍ ഫീസ് കൊണ്ടുവന്നതെന്നാണ് സൂചന. ഒരു ഇടപാട് പൂര്‍ത്തിയാകുന്നതിന് മുമ്പ് അധിക ചാര്‍ജുകളെ കുറിച്ച് യൂസര്‍മാരെ അറിയിച്ചിരിക്കുമെന്ന് ഗൂഗിള്‍ പരയുന്നു. പേടിഎമ്മും ഫോണ്‍ പേയും പണം കൂടുതലാണ് ഈടാക്കുന്നത്. ഒന്ന് മുതല്‍ ആറ് രൂപ വരെയാണ് പേടിഎം ഈടാക്കുന്നത്. പക്ഷേ ഫോണ്‍ പേ മൂന്ന് രൂപ വരെയാണ് ഈടാക്കുക.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്സിയുടെ ഓഹരികള്‍ സ്വന്തമാക്കി സഞ്ജു സാംസണ്‍

0
തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്സിയുടെ ഓഹരികള്‍ സ്വന്തമാക്കി സഞ്ജു...

കോഴിക്കോട് ജില്ലയിലെ കൊമ്മേരിയിൽ 5 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

0
കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ...

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം ; നഴ്സായ യുവാവ് മരിച്ചു

0
മാങ്കാംകുഴി: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ നേഴ്സായ യുവാവ് മരിച്ചു....

സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡറായി ബേസിൽ ജോസഫ്

0
കോഴിക്കോട്: ഐ എസ് എൽ മാതൃകയിൽ കേരള ഫുടബോളിൽ പുതിയ പരീക്ഷണമായ...