ന്യൂയോര്‍ക്ക്: പത്താം വാര്‍ഷികത്തില്‍ ഓഫറുകള്‍ അടക്കം പ്രഖ്യാപിച്ച് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കമ്പനി ആപ്പ് സ്റ്റോറിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. കൂടാതെ ആപ്പുകൾ വാങ്ങുമ്പോള്‍ പ്ലേ പോയിന്‍റുകളും ലഭിക്കും.
ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഉപയോക്താക്കള്‍ക്ക് നൽകുന്ന ക്രെഡിറ്റ് ഒരുപോലെയല്ല. ഒരു അംഗത്തിന് 1000 രൂപയാണ് ക്രെഡിറ്റ് റിവാർഡായി ലഭിച്ചത്. എന്നാല്‍ മറ്റൊരാൾക്ക് 20 രൂപയാണ് ലഭിച്ചത്. ക്രെഡിറ്റ് ചെയ്ത റിവാർഡുകൾ, ഓൺ-സ്റ്റോർ വിലയുള്ള ഒരു ആപ്പ്, ഗെയിം അല്ലെങ്കിൽ ഇൻ-ആപ്പ് ഇനം എന്നിവ വാങ്ങാൻ ഉപയോഗിക്കാം.
1000 രൂപ ലഭിച്ച ഉപയോക്താവിന് 10 ക്രെഡിറ്റിന് 100 രൂപയിൽ കൂടുതൽ വിലയുള്ള ഏത് ആപ്പും ഗെയിമും ഇൻ-ആപ്പ് ഇനവും വാങ്ങാനാകും. ആൻഡ്രോയിഡ് നിർമ്മാതാവ് ഗൂഗിൾ പ്ലേ സ്റ്റോറിന്റെ പത്താം വാർഷികം ആഘോഷിച്ച് കഴിഞ്ഞുള്ള ദിവസമാണ് പുതിയ അറിയിപ്പുമായി ഗൂഗിളെത്തിയത്. പോയിന്റ് ബൂസ്റ്റർ സജീവമാക്കിയതിന് ശേഷം മിക്ക ഇൻ-ആപ്പ് ഇനങ്ങളും ഉൾപ്പെടെയുള്ള വാങ്ങലുകൾ നടത്തുമ്പോൾ സാധാരണയുടെ 10 മടങ്ങ് റിവാർഡുകൾ വാഗ്ദാനം ചെയ്യുന്ന പ്ലേ പോയിന്റുകളാണ് കമ്പനി പ്രതിഫലമായി നൽകുന്നത്.