Tuesday, December 24, 2024 11:38 pm

ഓണാഘോഷത്തിനിടെ അക്രമസാധ്യത ; കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് അടക്കം മൂന്ന് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഓണാഘോഷത്തിനിടെ അക്രമത്തിനെത്തിയ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് അടക്കം മൂന്ന് കുറ്റവാളികളെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.തൃശൂര്‍ മാറ്റാംപുറം പൂളാക്കല്‍ രഞ്ജിത് എന്ന കടവി രഞ്ജിത് (40), ഒല്ലൂര്‍ നടത്തറ സ്വദേശി ലിന്‍റോ ബാബു (31), വിയ്യൂര്‍ വില്‍വട്ടം സ്വദേശി അശ്വിന്‍ (35) എന്നിവരെയാണ് കാപ്പ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. ഓണത്തോടനുബന്ധിച്ച്‌ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലില്‍ ഒട്ടേറെ പ്രതികളും പിടിയിലായിട്ടുണ്ട്. ആഘോഷങ്ങളുടെ മറവില്‍ കുറ്റകൃത്യങ്ങള്‍ക്ക് തയ്യാറെടുത്തിരുന്ന 14 പിടികിട്ടാപുള്ളികള്‍ പിടിയിലായി.

ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന 114 വാറണ്ട് പ്രതികളേയും ഇക്കൂട്ടത്തില്‍ അറസ്റ്റുചെയ്തു. വ്യാജവാറ്റ്, അനധികൃത മദ്യം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് 6 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് കൈവശംവെച്ച്‌ വില്‍പ്പന നടത്താന്‍ ശ്രമിച്ചതിനും, മറ്റ് മയക്കുമരുന്നുകള്‍ ഉപയോഗിച്ചതിനും 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതുകൂടാതെ, ഓണാഘോഷത്തിന് അക്രമമുണ്ടാക്കാന്‍ സാധ്യതയുള്ള 13 പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു. മദ്യപിച്ച്‌ വാഹനമോടിച്ചതിന് 128 പേരാണ് പോലീസ് പിടിയിലായത്. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ അറിയിച്ചു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭകള്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി ആറുവരെ

0
പത്തനംതിട്ട : റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭകള്‍ ഡിസംബര്‍ 26 മുതല്‍...

കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജ് ഹരിത ക്യാമ്പസ് പദവിയിലേക്ക്

0
പത്തനംതിട്ട : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത പ്രോട്ടോകോള്‍ പാലിച്ച...

പാറശാലയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം

0
തിരുവനന്തപുരം : പാറശാലയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. പാറശാല സ്കൂളിന് മുന്‍വശത്തു...

ആലപ്പുഴ ഷനോജ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

0
ആലപ്പുഴ: ആലപ്പുഴ ഷനോജ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ....