കാപ്പ ഉത്തരവ് ലംഘിച്ചതിന് ഗുണ്ടയെ തടങ്കലിലാക്കി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കാപ്പ ഉത്തരവ് ലംഘിച്ചതിന് ഗുണ്ടയെ തടങ്കലിലാക്കി. കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട മതിലകം സ്വദേശി ജിഷ്ണുവിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തേക്ക് തൃശൂര്‍ റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനില്‍ക്കെ ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ മതിലകത്തുള്ള വീട്ടിലും പരിസരത്തും കൊടുങ്ങല്ലൂരിലും പ്രവേശിച്ച് കാപ്പ ഉത്തരവ് ലംഘിച്ചതിനാണ് ജിഷ്ണുവിനെ എറണാകുളം ജില്ലയിലെ മുപ്പത്തടത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വികെ രാജുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ജിഷ്ണു നിയമ ലംഘനം നടത്തിയതായി മനസിലായത്. തുടര്‍ന്ന് മതിലകം എസ്.എച്ച്ഒ ഷാജി എംകെ യാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജിഷ്ണുവിന് മതിലകം, നെടുപുഴ, മണ്ണുത്തി, ആലപ്പു,ഴ ആര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനുകളിലായി ഓരോ കവര്‍ച്ചാക്കേസും രണ്ട് വധശ്രമക്കേസും രണ്ട് അടിപിടി കേസും മൂന്ന് തട്ടിപ്പുകേസും മയക്ക് മരുന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ചതിനുള്ള ഒരു കേസുമടക്കം ഒന്‍പത് ക്രിമിനല്‍ കേസുകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...