അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കo ; ഒരാള്‍ക്ക് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര : ആറാലുംമൂട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഗുണ്ടാക്രമണത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ആറാലുംമൂട് ചെറിയകോണം ചാനല്‍കര വീട്ടില്‍ ഷാജഹാനാണ്(48) തലയില്‍ വെട്ടേറ്റത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് അയല്‍വാസികള്‍ തമ്മിലുള്ള കൈയേറ്റത്തിലും വീട് കയറി ആക്രമണത്തിലും കലാശിച്ചത്. ഗുണ്ട ഡാന്‍സര്‍ വിഷ്ണുവും കൂട്ടാളി സയ്യദും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഷാജഹാന് തലയില്‍ വെട്ടേറ്റതിന് പുറമെ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുമുണ്ട്. ബന്ധുക്കള്‍ ചേര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച്‌ ചികിത്സ തേടിയശേഷം കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര പോലീസിന് പരാതി നല്‍കിയത്. ഷാജഹാന്റെ തലയില്‍ 16 തുന്നലിട്ടു. വധശ്രമത്തിന് കേസെടുത്ത നെയ്യാറ്റിന്‍കര പോലീസ് ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...