തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം തുടരുന്നു ; സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു ; രണ്ട് പേര്‍ക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടം തുടരുന്നു. വട്ടിയൂർക്കാവിന് സമീപം കാച്ചാണി സ്കൂൾ ജങ്ഷനിൽ ശനിയാഴ്ച രാത്രി ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. പരസ്പരം സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആക്രമണത്തിൽ രണ്ടുപേർക്ക് കുത്തേൽക്കുകയും ചെയ്തു. ബൈക്കിലെത്തിയ ഇരുസംഘങ്ങളും സ്കൂൾ ജങ്ഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കുത്തേറ്റവരെ ഗുണ്ടാസംഘങ്ങൾ തന്നെ കൊണ്ടുപോയി.

അരുവിക്കര പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും അക്രമത്തിൽ ഏർപ്പട്ടവരെ തിരിച്ചറിയാനായിട്ടില്ല. തിരുവനന്തപുരം റൂറൽ എസ്.പി രാജേന്ദ്രപ്രസാദടക്കമുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചു. ലഹരി ഉപയോഗിച്ച ശേഷമുള്ള ആക്രമണമാണ് നടന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി തിരുവനന്തപുരത്ത് തുടർച്ചയായി ഗുണ്ടാ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടി : കോഴി ഇറച്ചി വിൽപ്പന താഴോട്ട്

0
തൃശ്ശൂർ : പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില...

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...