അമ്പലപ്പുഴ : കാപ്പ പ്രകാരം നാടുകടത്തിയ പ്രതി ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച് കട ആക്രമിച്ച കേസില്‍ പിടിയിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് പണിക്കന്‍വേലി വിഷ്ണുവാണ് (42) പുന്നപ്ര പോലീസിന്റെ പിടിയിലായത്. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് പറവൂരിലെ ഫാസ്റ്റ്ഫുഡ് കടയില്‍ സുഹൃത്ത് കണ്ണന് എന്ന വിനീതുമായി വരുകയും പണം കിട്ടാതെ സാധനം തരില്ലെന്ന് പറഞ്ഞതില്‍ പ്രകോപിതരായ ഇവര്‍ അലമാര മറിച്ചിടുകയും കടക്കാരനെ ഇരുമ്ബപുപൈപ്പ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കാപ്പ പ്രകാരം നാടുകടത്തിയ പ്രതി ജില്ലയില്‍ പ്രവേശിച്ച് ഫാസ്റ്റ്ഫുഡ് കട അടിച്ചുതകര്‍ത്തു
RECENT NEWS
Advertisment