കോതമംഗലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോതമംഗലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. വിദ്യാര്‍ത്ഥിയെ ആളുമാറി തട്ടിക്കൊണ്ടുപോയ ശേഷം മര്‍ദിക്കുകയായിരുന്നു. റോഡിലൂടെ നടന്നുപോയ യുവതിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥിയെ മര്‍ദനത്തിനിരയാക്കിയത്. മര്‍ദന ശേഷം വിദ്യാര്‍ത്ഥിയെ യുവതിയുടെ വീട്ടലെത്തിച്ചപ്പോഴാണ് ആളുമാറിയെന്ന വിവരം വ്യക്തമായത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാര്‍ത്ഥിയെ കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോതംംഗലം മടിയൂര്‍ സ്വദേശിയായ 16കാരന് മര്‍ദനമേല്‍ക്കുന്നത്. കുട്ടിയുടെ വീട്ടിലെത്തിയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയതും മര്‍ദിച്ചതും. വിദ്യാര്‍ത്ഥിയുടെ അമ്മ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരെ അസഭ്യം പറഞ്ഞെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നും വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ പറയുന്നു. പല്ലാരിമംഗലം സ്വദേശികളായ റഫീഖ്,റൗഫ്, മുജീബ്, മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് പരാതി. പ്രതികള്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...