തിരുവനന്തപുരം വട്ടിയൂര്‍കാവില്‍ ഗുണ്ടകള്‍ യുവാവിന്റെ കാല്‍ വെട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : യുവാവിന്റെ കാല്‍ വെട്ടി ഗുണ്ടാസംഘം. കാഞ്ഞിരംപാറയിലാണ് സംഭവം. കാഞ്ഞിരംപാറ വി.കെ.പി നഗര്‍ സ്വദേശി വിഷ്ണുദേവിന്റെ (അച്ചുണു 24) വലതു കാലിനാണ് വെട്ടേറ്റത്. തുടരെയുള്ള വെട്ടേറ്റ് കാല്‍മുട്ടിനു താഴെയുള്ള ഭാഗം അറ്റുതൂങ്ങിയ നിലയിലായിരുന്നു. കാഞ്ഞിരംപാറ വി.കെ.പി നഗര്‍ മൈതാനത്ത് വെച്ച് ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് ആണ് സംഭവം. വി.കെ.പി നഗര്‍ സ്വദേശികളായ അബു, ഭാര്യ സഹോദരന്‍ ബഗന്‍ എന്ന രതീഷ് എന്നിവര്‍ ചേര്‍ന്നാണ് വിഷ്ണുദേവിനെ ആക്രമിച്ചതെന്ന് വട്ടിയൂര്‍ക്കാവ് പോലീസ് പറഞ്ഞു.

വൈകുന്നേരം കൂട്ടുകാരോടൊപ്പം കാഞ്ഞിരംപാറയിലെത്തിയ വിഷ്ണുദേവ് അബുവിന്റെ മകന്‍ അഭിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി സ്ഥലത്തുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞു. ഓടി രക്ഷപ്പെട്ട അഭി വീട്ടിലെത്തി കാര്യം പറയുകയായിരുന്നെന്നും ഇതിനു പിന്നാലെയാണ് അബുവും രതീഷും വെട്ടുകത്തിയുമായി മൈതാനത്ത് എത്തി വിഷ്ണുദേവിന്റെ കാലില്‍ വെട്ടിയതെന്നും പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...