മുടികൊഴിച്ചിലും നരയും അകറ്റാൻ നെല്ലിക്ക ; ഇങ്ങനെ ഉപയോ​ഗിക്കാം

For full experience, Download our mobile application:
Get it on Google Play

മുടി വളരാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് നെല്ലിക്ക. മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്ക് കറുപ്പ് ലഭിക്കാനും നെല്ലിക്ക നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി അടക്കമുളള പോഷകങ്ങള്‍ മുടിയ്‌ക്ക് ഗുണം നല്‍കുന്നവയാണ്. അകാലനര അകറ്റാനുള്ള പ്രകൃതിദത്ത പരിഹാരം കൂടിയാണിത്. മുടി വളരാൻ നെല്ലിക്ക എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കാം.

ഒന്ന്. ഉലുവയും മുടി വളരാന്‍ ഏറെ ഗുണകരമാണ്. ഉലുവയും നെല്ലിക്കയ്ക്കും ചേര്‍ത്ത് ഹെയര്‍ പായ്ക്കുണ്ടാക്കാം. ഉലുവാപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തുല്യ അളവില്‍ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി മുടിയില്‍ പുരട്ടുക. മുടിയിലെ താരൻ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണിത്.

രണ്ട്. കറിവേപ്പില,നെല്ലിക്ക എന്നിവ ചേര്‍ത്തുണ്ടാക്കുന്ന എണ്ണയും മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ഒരു കപ്പ് വെളിച്ചെണ്ണ, അര കപ്പ് കറിവേപ്പില, അര കപ്പ് നെല്ലിക്ക ചതച്ചത് എന്നിവ ചേര്‍ത്തു വെളിച്ചെണ്ണ തിളപ്പിച്ച് ഉപയോഗിക്കാം. മുടിയിലെ താരന്‍, മറ്റ് അലര്‍ജി പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം തന്നെ നല്ലൊരു മരുന്നാണ് ഇത്.

മൂന്ന്. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിയുടെ കരുത്തിനും വളർച്ചയ്ക്കും മികച്ചതാണ്. മുട്ടയുടെ വെള്ള മാത്രം എടുത്ത് അതൊരു ബൗളിലിട്ട് നന്നായി ഇളക്കുക. അതിലേക്ക് നെല്ലിക്കാപ്പൊടി ചേർത്ത് വീണ്ടും ഇളക്കുക. ഈ പേസ്റ്റ് മുടിയിൽ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയണം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...