Monday, December 2, 2024 11:03 pm

ശബരീശനായി പാൽ ചുരത്തി സന്നിധാനത്തെ ഗോശാല

For full experience, Download our mobile application:
Get it on Google Play

ശബരിമല: സന്നിധാനത്തെ ആചാരങ്ങൾക്കും വഴിപാടുകൾക്കും ഉപയോഗിക്കുന്ന പാൽ സന്നിധാനത്തെ ഗോശാലയിൽനിന്ന്. വെച്ചൂരും ജഴ്‌സിയുമടക്കം വിവിധ ഇനങ്ങളിലുള്ള 25 പശുക്കളാണ് ഗോശാലയിലുള്ളത്. പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാന സ്വദേശിയായ ആനന്ദ് സാമന്തോയാണ് ഒൻപതുവർഷമായി ഗോശാലയുടെ പരിപാലകൻ. പുലർച്ചെ ഒന്നരയോടെ ഗോശാല ഉണരുമെന്നും രണ്ടു മണിക്ക് ആചാരങ്ങൾക്കും വഴിപാടുകൾക്കും ഉപയോഗിക്കാനായി സന്നിധാനത്ത് പാൽ എത്തിക്കുമെന്നും ആനന്ദ് പറഞ്ഞു. ഉച്ചകഴിഞ്ഞ് രണ്ടിനും പാൽ സന്നിധാനത്ത് എത്തിക്കും. പശുക്കളിൽ അഞ്ചെണ്ണം വെച്ചൂർ ഇനത്തിലുള്ളതും ബാക്കി ജഴ്‌സി, എച്ച്.എഫ്. ഇനത്തിലുള്ളതുമാണ്. ഇവയെല്ലാം ഭക്തർ ശബരീശന് സമർപ്പിച്ചതാണ്. പശുക്കളെ കൂടാതെ ഭക്തർ സമർപ്പിച്ച 18 കോഴികളും ഒരു ആടും ഗോശാലയിലുണ്ട്.
വൃത്തിയോടും ശ്രദ്ധയോടുമാണ് പശുക്കളെ പരിപാലിക്കുന്നത്. ഫാനും ലൈറ്റുമടക്കം ഗോക്കൾക്ക് എല്ലാ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും ആസ്വാദ്യകരവുമായ ജോലിയാണ് സന്നിധാനത്തെ പശുപരിപാലനമെന്ന് ആനന്ദ് സാമന്തോ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kkkkk
dif
ncs-up
previous arrow
next arrow
Advertisment
asian
silpa-up
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മണിപ്പൂർ ജനതയ്ക്ക് സംരക്ഷണം ഉറപ്പ് വരുത്തുക ; ഐക്യദാർഢ്യ കൂട്ടായ്‌മ സംഘടിപ്പിക്കുന്നു

0
പത്തനംതിട്ട: സി. എസ്. ഐ സഭ, നാഷണൽ ക്രിസ്ത്യൻ മൂമെൻ്റെ ഫോർ...

സന്നിധാനത്ത് മഴ തുടരുന്നു

0
ശബരിമല: സന്നിധാനത്ത് മഴ തുടരുകയാണ്. തിങ്കളാഴ്ച ഉച്ചയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും...

ശബരിമല ക്ഷേത്ര സമയം (03.12.2024)

0
ശബരിമല ക്ഷേത്ര സമയം (03.12.2024) രാവിലെ 3.00 - ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00...

വൈദ്യുതി നിരക്ക് വര്‍ധന ഈ ആഴ്ച പ്രഖ്യാപിക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന ഈ ആഴ്ച ഒടുവിൽ...