ഗവർണറുടെ വിഡ്ഢി വേഷം കേന്ദ്രസർക്കാർ പിന്തുണയോടെ , പറയുന്നതെല്ലാം കളവ് : എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ പോരിനിറങ്ങിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറുടെ വിഡ്ഡി വേഷം കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയോടെയാണെന്ന് എംവി ഗോവിന്ദൻ പരിഹസിച്ചു. ഭരണഘടനയിൽ ബാഹ്യമായ ഇടപെടൽ നടത്തുന്നു. സാധാരണ പ്രവർത്തിക്കും പോലെ അല്ല ഗവർണർ പ്രവർത്തിക്കുന്നത്. എസ് എഫ് ഐ പ്രവർത്തകർ വണ്ടിക്ക് അടിച്ചു എന്നത് ശുദ്ധ കളവെന്ന് മാധ്യമങ്ങൾ തന്നെ വ്യക്തമാക്കി. പ്രതിഷേധക്കാർ വാഹനത്തിന് അടുത്ത് പോലും എത്തിയിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്നടക്കം വളരെ വ്യക്തമാണ്. പലതുമെന്ന പോലെ ഇതും കളവാണ്. മറ്റു ചില ഉദ്ദേശിച്ച് കെട്ടുന്ന വിഡ്ഢി വേഷം കേരളത്തിൽ ഏശില്ല. തെറ്റായ ഒരു പ്രവണതയും അംഗീകരിക്കില്ല.

ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടാനില്ല. എക്സ് പോയ വൈ വരും അതുകൊണ്ട് തിരിച്ച് വിളിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വരണം. ചിലപ്പോൾ ഇനിയും ഇതുപോലുളള ആർഎസ്എസുകാരനാകും വരുന്നത്. സിആർപിഎഫ് വന്നത് കൊണ്ട് ആരും ഗവർണർക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കില്ല. പ്രഖ്യാപിച്ച പ്രതിഷേധങ്ങളെല്ലാം ആര് വന്നാലും നടക്കും. കേന്ദ്ര സുരക്ഷ ഏർപ്പെടുത്തുന്നതിൽ മാത്രമല്ല ഒന്നിലും നടപടിക്രമം പാലിച്ചിട്ടില്ല. നിയമപ്രകാരമെങ്കിൽ ഗവർണർ ഇങ്ങനെ പെരുമാറുമോയെന്നും ഗോവിന്ദൻ ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...