സാലറി കട്ട് കൂടുതൽ ചർച്ചകൾക്കുശേഷം ; ജീവനക്കാരെ പിണക്കരുതെന്ന് പാർട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് കൂടുതൽ ചർച്ചകൾക്കുശേഷം മതിയെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് നിർദേശം. ഭരണപക്ഷ സംഘടനകൾ ഉൾപ്പെടെ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ ഇനിയും ജീവനക്കാരെ പിണക്കാതെ അനുരഞ്ജനത്തിനു ശ്രമിക്കാനാണു നിർദേശം. ജീവനക്കാർക്ക് കൂടുതൽ സ്വീകാര്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാവും ഇനിയുള്ള ചർച്ചകൾ.

ശമ്പളം എങ്ങനെ പിടിക്കണമെന്ന് ഇതുവരെ തീരുമാനമാകാത്തതിനാൽ ഈ മാസത്തെ ശമ്പളം പൂർണമായി നൽകും. ശമ്പളം പിടിക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കാൻ അടുത്തമാസം 20 വരെ സമയമുണ്ട്. അതിനകം തീരുമാനത്തിലെത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ഇതുവരെ പിടിച്ച ശമ്പളം ധനകാര്യ സ്ഥാപനങ്ങളിലൂടെ ഉടൻ തിരിച്ചുനൽകിയ ശേഷം അഞ്ചുമാസത്തേക്ക് ആറുദിവസത്തെ ശമ്പളം തുടർന്നു പിടിക്കാനുള്ള നിർദേശത്തോട് ഇതിനകം സി.പി.എം., സി.പി.ഐ. സംഘടനകൾ യോജിച്ചിട്ടുണ്ട്. ഈ നിർദേശത്തിന് മുൻഗണന നൽകാനും തീരുമാനിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....