സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുള്ള അഭിമുഖം ജൂലൈ എട്ടിന് വിദ്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ നടത്തണം. ഫോണ്‍: 0468 2256000.

വാഹനം ആവശ്യമുണ്ട്
വനിത ശിശുവികസന വകുപ്പിന്‍റെ ജില്ലയിലെ പന്തളം-രണ്ട് ഐ സി ഡി എസ് പ്രോജക്ട് ഓഫീസ് ആവശ്യത്തിന് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഇല്ലാതെ വാഹനം മാത്രം നല്‍കാന്‍ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 10 ഉച്ചയ്ക്ക് 2.30. ഫോണ്‍: 04734 292620, 262620.

ഐ.ടി.ഐ പ്രവേശനം
പന്തളം സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ 2026-28 അധ്യയന വര്‍ഷത്തേക്ക് മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ (രണ്ട് വര്‍ഷം), ഇലക്ട്രീഷ്യന്‍ (രണ്ട് വര്‍ഷം), പ്ലംബര്‍ (ഒരു വര്‍ഷം) എന്നീ എന്‍.സി.വി.റ്റി ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും പ്ലംബര്‍ ട്രേഡിലേക്ക് പത്ത് തോറ്റവര്‍ക്കും അപേക്ഷിക്കാം. 80 ശതമാനം സീറ്റ് പട്ടികജാതി, 10 ശതമാനം പട്ടിക വര്‍ഗം, 10 ശതമാനം മറ്റുള്ളവര്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. പ്രവേശനം നേടുന്നവര്‍ക്ക് ഉച്ചഭക്ഷണം, പോഷകാഹാരം, സ്‌റ്റൈപന്‍റ്, ലെംപ് സം ഗ്രാന്‍റ്, യൂണിഫോം അലവന്‍സ് എന്നിവ ലഭിക്കും, ദൂരപരിധി അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ സൗകര്യവുമുണ്ട്. അവസാന തീയതി ജൂലൈ 10. ഫോണ്‍: 04734 292829, 9446444042.

തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്‍ററിന്‍റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ ദീര്‍ഘിപ്പിച്ചു. അടൂര്‍ ഗാലക്‌സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസ്, കല്ലേത്ത്, ചായലോട് പി.ഒ (ഫോണ്‍: 7012449076, 9961323322), കൈപ്പട്ടൂര്‍ ഗ്രിഗോറിയന്‍ റിസോഴ്സ് സെന്‍റര്‍ (ഫോണ്‍: 0468 2351846, 8281411846) എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങള്‍.

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം അപേക്ഷ തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്‍ററിന്‍റെ എസ്.ആര്‍.സി കമ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി. തിരുവല്ല പൈട്രിക് സ്‌കൂള്‍ ഓഫ് യോഗയാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍ 8606031784.

ടെന്‍ഡര്‍
വനിത ശിശു വികസന വകുപ്പിന്‍റെ കോന്നി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ 107 അങ്കണവാടികളില്‍ 2026-27 വര്‍ഷം പാലും മുട്ടയും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ ഏഴ് ഉച്ചയ്ക്ക് രണ്ട്. ഫോണ്‍: 0468 2333037, 9447161577.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില...

0
സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന...

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....