സെന്‍സസ് പരിശീലനം തീയതി മാറ്റി
സെന്‍സസിന്റെ ഭാഗമായി ജൂണ്‍ എട്ട്, ഒമ്പത്, 10 തീയതികളില്‍ പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്താനിരുന്ന എന്യൂമറേറ്റര്‍, സൂപ്പര്‍വൈസേഴ്‌സ് പരിശീലന ക്ലാസുകള്‍ ജൂണ്‍ ഒമ്പത്, 10, 19 തീയതികളിലായി പുനക്രമീകരിച്ചതായി കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.
—
ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ പ്രവേശനം
ഐ.എച്ച.്ആര്‍.ഡിയുടെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കോന്നി (8547005074), അടൂര്‍ (04734 224076, 8547005045), എന്നീ അപ്ലൈഡ് സയന്‍സ് കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. http://admissions.ihrd.ac.in ല്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.ihrd.ac.in.
താല്‍ക്കാലിക നിയമനം
റാന്നി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. പ്രായപരിധി 45. അവസാന തീയതി ജൂണ്‍ 15. ഫോണ്‍ 9188522990. 1) ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍- കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാല ബിരുദം, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ 2) ലാബ് ടെക്‌നീഷ്യന്‍- ബി എം എല്‍ റ്റി, ഡി എം എല്‍ റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍
—
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്/ തത്തുല്യം. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്ലസ് ടു യോഗ്യതയുണ്ടെങ്കില്‍ യോഗ ഡിപ്ലോമ ടീച്ചര്‍ പരിശീലന പ്രോഗ്രാം ലാറ്ററല്‍ എന്‍ട്രി വഴി ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കാം. https://app.srcc.in/register ലൂടെ അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 30. വെബ്സൈറ്റ് www.srccc.in തിരുവല്ല പൈട്രിക് സ്‌കൂള്‍ ഓഫ് യോഗയാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍ 8606031784.
ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്യൂണിറ്റി കോളജില്‍ കേരള യോഗ അസോസിയേഷന്റെ സഹകരത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register ല്‍ അപേക്ഷിക്കാം. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടാം സെമസ്റ്ററില്‍ പ്രവേശനം നേടാം. അവസാന തീയതി ജൂണ്‍ 30. വെബ്സൈറ്റ് www.srccc.in യോഗ അസോസിയേഷന്‍ ഓഫ് കേരള, ആഞ്ജനേയം, അയ്ക്കാട്, കൊടുമണ്‍ ആണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍ 9961090979, 9447432066.
—
ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം
അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ രണ്ട് വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകള്‍, ബിരുദം, ബിരുദാന്തര ബിരുദം. പ്രായപരിധി 17-35. https://kbpe.kerala.gov.in/deled2026 ലൂടെ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 15. ഫോണ്‍ 8547126028, 04734 296496.
ട്രാവല്‍ ആന്റ് ടൂറിസം കോഴ്‌സ് പ്രവേശനം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) 2026-28 ബാച്ചിലേക്ക് അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം, കെ എം എ റ്റി/സി എം എ റ്റി/സി എ റ്റി, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും https://www.kittsedu.org/apply-for-mba/ വഴി അപേക്ഷിച്ച് ജൂണ്‍ 15, 16 17 തീയതികളില്‍ നടക്കുന്ന പ്രവേശനത്തില്‍ പങ്കെടുക്കാം. എസ് സി / എസ് റ്റി വിദ്യാര്‍ഥികള്‍ക്ക് സംവരണവും ആനുകൂല്യവും ലഭിക്കും. വെബ്സൈറ്റ് www.kittsedu.org. ഫോണ്‍ 9645176828, 9446529467
—
മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ്
എസ്.എസ്.എല്‍.സി, പ്ലസ്ടു, തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ട് വര്‍ഷം പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും ജൂലൈ 31 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ്, രണ്ടാം നില, ചക്കോരത്ത്കുളം , വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട് – 673005 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വെബ്സൈറ്റ് www.kmtboard.in. ഫോണ്‍ 0495 2966577, 9188230577.
—
ജില്ലാതല അപ്രന്റീസ്ഷിപ്പ് മേള
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ ജില്ലാതല അപ്രന്റീസ്ഷിപ്പ് മേള ജൂണ്‍ 11 രാവിലെ 10 ന് നടക്കും. തിരഞ്ഞെടുക്കുന്നവരെ ഒരുവര്‍ഷം അപ്രന്റീസായി നിയമിക്കും. ഐ ടി ഐ പാസായവര്‍ക്ക് പങ്കെടുക്കാം. ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, എസ് എസ് എല്‍ സി ബുക്ക്, ഫോട്ടോ മറ്റ് അനുബന്ധ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0468 2258710.































