ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ, പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കും. പരിശോധനയ്ക്ക് ഹൈക്കോടതി എസ്ഐടിക്ക് അനുമതി നൽകി. അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. ഹർജി ഈ മാസം 18 ന് വീണ്ടും പരിഗണിക്കും.പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണം സ്മാർട്ട് ക്രിയേഷൻസ് 2019-ൽ പ്രത്യേകതരം ഉപ്പ് ഉപയോഗിച്ച് വേർതിരിച്ചെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇതിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എസ്.ഐ.ടി. ഈ സാമ്പിളുകളുടെ ലാബ് പരിശോധനാഫലം കവർച്ചയുടെ പൂർണ്ണമായ വിവരം ലഭിക്കാൻ നിർണ്ണായകം. കേസിൽ അന്തിമ റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും. ജംഷഡ്പൂരിലെ ലാബിൽ നടത്തിയ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലത്തിന്റെ വിവരങ്ങൾ കോടതിയെ അറിയിച്ചിരുന്നു. പാളികൾ മാറ്റിയില്ലെന്നും, പൊതിഞ്ഞിരുന്ന സ്വർണ്ണം മാത്രമാണ് തട്ടിയെടുത്തതെന്നും പരിശോധന ഫലത്തിന്റെ കണ്ടെത്തൽ. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങിയിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ആരംഭിച്ചിട്ട് 7 മാസം കഴിഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് മരണമടഞ്ഞു , ബന്ധുക്കളെത്തേടുന്നു ; പത്തനംതിട്ട സ്വദേശിയെന്ന് സംശയം

0
കോഴിക്കോട് : ഫറോക്ക് കോളേജ് പരുത്തിപ്പാറയിലെ സ്നേഹതീരം ഭവനത്തിലെ അന്തേവാസിയായിരുന്ന...

വൈസ് പ്രസിഡന്റ് അടക്കം കോൺഗ്രസിലേക്ക് ; പത്തനംതിട്ടയിൽ കേരളകോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി

0
പത്തനംതിട്ട : ജില്ലയിലെ കേരള കോൺഗ്രസ് എമ്മിൽ വൻ പൊട്ടിത്തെറി. ജില്ലാ...

വീണ്ടും കേരള തീരത്ത് ന്യൂനമർദ്ദ പാത്തി ; വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും

0
തൃശൂർ : ബംഗാൾ ഉൾകടലിൽ ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ...

കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം ; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി

0
കോഴിക്കോട് : കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ...