സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മല്‍സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം
ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍) നടപ്പാക്കുന്ന ഡി.എം.ഇ പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുളള ധനസഹായത്തിന് മല്‍സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. മല്‍സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുളള മല്‍സ്യത്തൊഴിലാളി/അനുബന്ധ മല്‍സ്യത്തൊഴിലാളി വനിതകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 20 നും 40 നും മധ്യേ പ്രായമുളള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകര്‍. ട്രാന്‍സ്ജെന്‍ഡര്‍, വിധവ, ശാരീരിക വൈകല്യമുളള കുട്ടികള്‍ ഉളളവര്‍ എന്നിവര്‍ക്ക് 50 വയസ്സുവരെയാകാം. സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതവും ആയിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടല്‍ ആന്റ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ലോര്‍ മില്‍ , ഹൗസ് കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐ.ടി അനുബന്ധ സ്ഥാപനങ്ങള്‍, ഫിഷ് വെന്‍ഡിംഗ് കിയോസ്‌ക്, പ്രൊവിഷണല്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍ – ഡി.റ്റി.പി സെന്റര്‍, ഗാര്‍ഡന്‍ സെറ്റിങ്ങ് ആന്റ് നഴ്സറി, ലാബ് ആന്റ് മെഡിക്കല്‍ ഷോപ്പ്, ഫുഡ് പ്രോസസിംഗ് മുതലായ യൂണിറ്റുകള്‍ ആരംഭിക്കാം. മല്‍സ്യ ഭവനുകള്‍, ജില്ല ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 24 നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് പന്നിവേലിച്ചിറ ജില്ല ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  0468 2967720, 7994132417.

‘ഒരു കുടുബം ഒരു സംരംഭം’ പദ്ധതിയിലേക്ക് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പിന്റെ സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ ) നടപ്പാക്കുന്ന ഒരു കുടുബം ഒരു സംരംഭം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ ഒരു വനിതയ്ക്ക് സംരംഭം ആരംഭിക്കുന്നതിനായി ഒരു ലക്ഷം രൂപ വരെ ഗ്രാന്റ് ആയി അനുവദിക്കും. അപേക്ഷകര്‍ ഫിഷര്‍മെന്‍ ഫാമിലി രജിസ്റ്ററില്‍ അംഗത്വമുളളവരായിരിക്കണം. പ്രായപരിധി 18 – 40. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ്. മല്‍സ്യ ഭവനുകള്‍, ജില്ല ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 24 നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് പന്നിവേലിച്ചിറ ജില്ല ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  0468 2967720, 7994132417.

മല്‍സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിലേക്ക് അപേക്ഷ ക്ഷണിച്ചു
മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭവന പുനരുദ്ധാരണ ധനസഹായ പദ്ധതിയിലേക്ക് മത്സ്യബന്ധന വകുപ്പ് അപേക്ഷ ക്ഷണിച്ചു. വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകൃത എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം തിരുവല്ല, പത്തനംതിട്ട മല്‍സ്യ ഭവന്‍ ഓഫീസുകളില്‍ ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍  0468 2967720.

അപേക്ഷ ക്ഷണിച്ചു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷ ഫോം ഓഗസ്റ്റ് 19 വരെ വിവിധ അങ്കണവാടികള്‍ മുഖേന വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 19 വൈകിട്ട് മൂന്ന്. ഫോണ്‍  04734 228498.

സ്‌പോട്ട് അഡ്മിഷന്‍
പത്തനംതിട്ട ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡേറ്റ സയന്‍സ്, ബി.എസ്.സി സൈബര്‍ ഫോറന്‍സിക്, ബി.സി.എ, എം.എസ്.സി സൈബര്‍ ഫോറന്‍സിക്, ബി.കോം അക്കൗണ്ടിംഗ്, ബി.എസ്.സി അക്വാകള്‍ച്ചര്‍, എം.എസ്.സി ഫിഷറി ബയോളജി ആന്‍റ് അക്വാകള്‍ച്ചര്‍ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍  7034612362, 9446800549, 9526548484.

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
കുളനട ഗ്രാമപഞ്ചായത്തിലെ വനിത വികസന പ്രവര്‍ത്തനങ്ങളും ജാഗ്രത സമിതി, ജി.ആര്‍.സികള്‍ തുടങ്ങിയ വിവിധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറെ നിയമിക്കുന്നു. വുമണ്‍ സ്റ്റഡീസ്/ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായപരിധി 18-40. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഓഗസ്റ്റ് 21 രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  9656249053.

ഡ്രൈവര്‍ നിയമനം
കുളനട ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. അഭിമുഖം ഓഗസ്റ്റ് 21 ഉച്ചയ്ക്ക് 12 ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗ്യത – എല്‍.എം.വി ലൈസന്‍സ്, പ്രായപരിധി 25-55. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസക്കാരയവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍  9656249053.

ശാസ്ത്രീയ പശുപരിപാലന പരിശീലനം
അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സംരംഭകത്വ വികസന കേന്ദ്രത്തില്‍ ‘ശാസ്ത്രീയ പശുപരിപാലനം’ വിഷയത്തെ ആസ്പദമാക്കി ഓഗസ്റ്റ് 17 മുതല്‍ 21 വരെ പരിശീലനം നടത്തുന്നു. ക്ഷീരകര്‍ഷകര്‍ രജിസ്‌ട്രേഷന് 9447305100, 8089151789, 9496332048, 04734 299869, 8304948553 നമ്പറുകളില്‍ ബന്ധപ്പെടണം.

ഹാന്‍ റെക്‌സില്‍ ഓണം റിബേറ്റ്
കോഴഞ്ചേരി കോളജ് റോഡ് തൊള്ളായിരക്കുഴി ബില്‍ഡിംഗിലെ ഹാന്‍ റെക്‌സില്‍ ഓണത്തോടനുബന്ധിച്ച് കൈത്തറി തുണികള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റും ഓണ്‍ലൈന്‍ പര്‍ച്ചേസിന് 10 ശതമാനം അധിക ഡിസ്‌കൗണ്ടും ലഭിക്കും. ബാലരാമപുരം ഡബിള്‍ മുണ്ട്, കസവ് മുണ്ട്, ചേന്ദമംഗലം കൈത്തറി, കണ്ണൂര്‍ കൈത്തറി, കുത്താമ്പുള്ളി സാരി, കാസര്‍ഗോഡ് സാരി, സെറ്റ് സാരി, സെറ്റ് മുണ്ട്, കാവി കൈലി, ബെഡ്ഷീറ്റ്, ഷര്‍ട്ടുകള്‍ തുടങ്ങിയവ ലഭ്യമാണ്. ഫോണ്‍  8590365957.

കെപ്‌കോ ഏജന്‍സികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കെപ്‌കോ ചിക്കന്‍, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നതിന് ഏജന്‍സികള്‍ അനുവദിക്കുന്നു. നിലവില്‍ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ കെപ്‌കോ ചിക്കന്‍ ഏജന്‍സികള്‍ ഇല്ലാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍/സ്ഥാപന ഉടമകള്‍ വിശദാംശങ്ങള്‍ സഹിതം വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, പേട്ട, തിരുവനന്തപുരം-695024 വിലാസത്തിലോ [email protected]ലോ അയയ്ക്കണം. ഫോണ്‍  9809159559.

പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് ഗ്രാന്റ്
സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്്ദ്ധര്‍ക്ക് പണിയായുധങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുന്ന പദ്ധതിക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് വകുപ്പിന്റെ  കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  0474 2914417.

വിദ്യാര്‍ഥിനികള്‍ക്ക് മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ധനസഹായം
സംസ്ഥാനത്ത് പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയും നഷ്ടപ്പെട്ടതുമായ വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേക ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. https://egrantz.kerala.gov.in ലൂടെ സെപ്റ്റംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് വകുപ്പിന്റെ കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  0474 2914417.

അഭിഭാഷക ധനസഹായ പദ്ധതി
പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 31 രാത്രി 12 നകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് വകുപ്പിന്റെ കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഇ-മെയില്‍ [email protected]   ഫോണ്‍  0474 2914417.

ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിന് ധനസഹായം
പിന്നോക്ക വിഭാഗത്തിലുള്ള ബാര്‍ബര്‍ ഷോപ്പ്, യൂണിസെക്‌സ് സലൂണ്‍ തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ  ‘ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം’ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 31 നകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് വകുപ്പിന്റെ കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  0474 2914417.

പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായം
പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ ‘പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31. വിവരങ്ങള്‍ക്ക് വകുപ്പിന്റെ കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  0474 2914417.

ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 109 അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 31 ഉച്ചയ്ക്ക് ഒന്ന്. വിവരങ്ങള്‍ക്ക് പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  04734 216444, 7907716020, 9188959677.

വാഹനം ആവശ്യമുണ്ട്
ജില്ലാതല ഐ.സി.ഡി.എസ് സെല്‍ കാര്യാലയത്തിന്റെ ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഇല്ലാതെ ടാക്‌സി വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് 12 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. അവസാന തീയതി ഓഗസ്റ്റ് 21 വൈകിട്ട് മൂന്ന്. ഫോണ്‍  9188959620.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ

0
തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ...

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...

ചിങ്ങമാസ പൂജ ; പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ...

കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

0
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ...