സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ കാസ്പ് /ജെഎസ്എസ്‌കെ /മെഡിസെപ് / ആരോഗ്യ കിരണം പദ്ധതികളില്‍ ഉള്‍പ്പെടുത്തി യുഎസ്ജി /എംആര്‍ഐ/ സിടി/ഡിജിറ്റല്‍ എക്‌സറേ /കളര്‍ ഡോപ്ലര്‍ എന്നിവ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ആറ് രാവിലെ 11 വരെ. ഫോണ്‍ : 0469 2683084.

ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ കാസ്പ് /ജെഎസ്എസ്‌കെ /മെഡിസെപ് / ആരോഗ്യ കിരണം പദ്ധതികളില്‍ ഉള്‍പ്പെടുത്തി ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ആറ് രാവിലെ 11 വരെ. ഫോണ്‍ : 0469 2683084.

ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ കാസ്പ് /ജെഎസ്എസ്‌കെ /മെഡിസെപ് / ആരോഗ്യ കിരണം പദ്ധതികളില്‍ ഉള്‍പ്പെടുത്തി മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ആറ് ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ : 0469 2683084.

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ
ജില്ലയില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 30 ലക്ഷം രൂപ വരെ ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. പ്രായപരിധി 18-55. വസ്തു /ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിലാണ് വായ്പ അനുവദിക്കുന്നത്. വെബ്‌സൈറ്റ് : www.kswdc.org ഫോണ്‍ : 8281552350.

നഴ്‌സിംഗ് അസിസ്റ്റന്റ്
സഹകരണ വകുപ്പിന് കീഴിലെ സ്‌കില്‍ ആന്‍ഡ് നോളജ് ഡവലപ്‌മെന്റ് സെന്റര്‍, കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് എസ് എസ് എല്‍ സി യോഗ്യതയുളളവര്‍ക്ക് ആറുമാസം ദൈര്‍ഘ്യമുളള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആറന്മുള എഞ്ചിനീയറിംഗ് കോളജിലാണ് കോഴ്‌സ്. ഫോണ്‍ : 9496244701.

ഗതാഗത നിരോധനം
മാരാമണ്‍ – ആറാട്ടുപുഴ റോഡില്‍ കോട്ട പാലത്തിന്റെ അപ്രോച്ച് റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഫെബ്രുവരി 26,27 തീയതികളില്‍ വാഹന ഗതാഗതം നിരോധിച്ചു. ആറാട്ടുപുഴ-കോഴഞ്ചേരി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ കുന്നന്താനം-കീഴ്‌വാര കടവ് റോഡിലൂടെ പോകണമെന്ന് തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ വിവിധ വകുപ്പുകളിലെ ക്ലര്‍ക്ക് ടൈപ്പിസ്റ്റ് (തസ്തികമാറ്റം വഴിയുളള നിയമനം) (കാറ്റഗറി നമ്പര്‍ 104/19) തസ്തികയിലേക്ക് 2023 മാര്‍ച്ച് 24ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...