സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വിവിധതരം നെറ്റിപ്പട്ടം, വാള്‍ ഹാങ്ങിങ്ങ്, പാവ എന്നീ കരകൗശലവസ്തുക്കളുടെ സൗജന്യ നിര്‍മാണ പരിശീലനത്തിന് അപേക്ഷിക്കാം. പ്രായപരിധി 18 – 49. ഫോണ്‍ – 8330010232, 0468-2270243

വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെ പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് 12.30 നാണ് അഭിമുഖം. തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കും. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറുവരെയാണ് സേവനം. ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ – 0468 2322762.

എംപ്ലോയ്‌മെന്‍്‌റ് രജിസ്‌ട്രേഷന്‍
ജില്ലയിലെ കെ-ടെറ്റ് യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 04682222745

പ്രൈവറ്റ് ട്രെയിനി അഡ്മിഷന്‍
ചെന്നീര്‍ക്കര ഐടിഐ യിലെ 2025 വര്‍ഷത്തെ പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷനുളള വിജ്ഞാപനം https://det.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളോടൊപ്പം നേരിട്ടോ തപാല്‍ മുഖേനെയോ മാര്‍ച്ച് 10 ന് വൈകിട്ട് നാലിന് മുമ്പ് തിരുവനന്തപുരം ട്രെയിനിംഗ് ഡയറക്ടറേറ്റില്‍ എത്തിക്കണം. ഫോണ്‍ – 04682258710

വികസന സമിതി യോഗം മാറ്റിവെച്ചു
പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് ഏഴിന് നടത്താനിരുന്ന കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.

അഭിമുഖം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ വെറ്ററിനറി കേന്ദ്രം നടപ്പാക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് എം.എസ്.യു യു.ജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മാര്‍ച്ച് ആറിന് രാവിലെ 11ന് അഭിമുഖം. യോഗ്യത – ബിവിഎസ്സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍, പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍ വെറ്ററിനറി സര്‍ജറി. ഫോണ്‍ – 0468 2322762

വെറ്ററിനറി സര്‍ജന്‍ നിയമനം
മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി ബ്ലോക്കില്‍ (കോന്നി വെറ്ററിനറി ഹോസ്പിറ്റല്‍) നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു. ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മാര്‍ച്ച് ആറിന് പകല്‍ 12ന് അഭിമുഖം നടക്കും. യോഗ്യത – ബിവിഎസ്സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍ – 0468 2322762.

മോണ്ടിസോറി, പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ബിരുദം/ പ്ലസ് ടു/ എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ – 7994449314.

ടെന്‍ഡര്‍
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 200 ആണ്‍കുട്ടികള്‍ക്ക് ആവശ്യമായ രണ്ട് ജോഡി യൂണിഫോം, മൂന്ന് ജോഡി നൈറ്റ് ഡ്രസുകള്‍ (ടീ ഷര്‍ട്ട്, ട്രാക്ക് പാന്റ്) എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 16. ഫോണ്‍ – 9447859959.

യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
വനിതകള്‍ക്കായി ഓമല്ലൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി നടത്തുന്ന യോഗാ പരിശീലന പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ യോഗാ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. പ്രതിമാസം 12000 രൂപ. പ്രായം 50 വയസില്‍ താഴെ. അംഗീകൃത സര്‍വകാലശാലയില്‍ നിന്ന് ബിഎന്‍വൈഎസ് അല്ലെങ്കില്‍ എം എസ് സി യോഗ, എം ഫില്‍ യോഗ അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാല, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയില്‍ നിന്ന് ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗയിലുളള പി ജി ഡിപ്ലോമ എന്നിവയില്‍ ഏതെങ്കിലും യോഗ്യത നേടിയവര്‍. അസല്‍ രേഖ സഹിതം മാര്‍ച്ച് 10 രാവിലെ 11ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ ഹാജരാകണം. ഫോണ്‍ – 9446131904.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃഗചൂഷണം അവസാനിപ്പിക്കണം, സ്വാതന്ത്ര്യദിനത്തിൽ കൂടുകൾക്കുള്ളിൽ കിടന്ന് നിരാഹാര സമരം

0
തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ...

വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങി : വന്ദേമാതരം ആലപിക്കാത്തതില്‍...

0
കോട്ടയം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം ആലപിക്കാത്ത വിഷയത്തില്‍ മുഖ്യമന്ത്രി വി...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു ; ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും പാടി

0
ന്യൂഡൽഹി : 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദില്ലി എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ....

കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച് അംഗങ്ങൾ

0
കോഴിക്കോട്: എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ വ്യത്യസ്തമായ സംഭവങ്ങള്‍ അരങ്ങേറി....