സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ദര്‍ഘാസ്
ജില്ല ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ക്വിക് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ 11 മാസത്തേക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം (ടാറ്റ സുമോ – മഹീന്ദ്ര ബൊലേറോ – മാരുതി എര്‍ട്ടിഗ – സ്വിഫ്റ്റ് ഡിസൈര്‍ – ഹോണ്ട അമേസ് – ഷവര്‍ലെ എന്‍ജോയ് – ടാറ്റ ഇന്‍ഡിഗോ) വിട്ടുനല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 28 വൈകിട്ട് മൂന്ന്. ഫോണ്‍ – 04734 221236.

അംഗത്വ വിഹിതം അടക്കണം
കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ ക്ഷേമനിധി വിഹിതം അടയ്ക്കാനുളളവര്‍ മാര്‍ച്ച് 25 നകം പോസ്റ്റ് ഓഫീസില്‍ അടക്കണം. വിഹിതം അടയ്ക്കാത്തത് ക്ഷേമനിധി അംഗത്വം റദ്ദാവുന്നതിനും ആനുകൂല്യം ലഭിക്കുന്നതിന് തടസമാകുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0495 2966577

മസ്റ്ററിംഗ്
കേരള ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ല ഓഫീസില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്ന അണ്‍ അറ്റാച്ച്ഡ് വിഭാഗം പെന്‍ഷനേഴ്‌സ് ഏപ്രില്‍ ഒന്നിന് ശേഷം 20 ദിവസത്തിനുളളില്‍ ഓഫീസിലെത്തി മസ്റ്ററിംഗ് രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്തണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍ – 0468 2325346.

ലേലം
പത്തനംതിട്ട ജില്ല പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് ക്യാമ്പില്‍ മുറിച്ച് സൂക്ഷിച്ചിരിക്കുന്ന തേക്ക്, ആഞ്ഞിലി, ബദാം, അരണമരം, മഹാഗണി, പ്ലാവ്, വട്ട എന്നിവ മാര്‍ച്ച് 21 രാവിലെ 11 ന് ക്യാമ്പ് പരിസരത്ത് ലേലം ചെയ്യും. നിരതദ്രവ്യം ടച്ച് പങ്കെടുക്കാം. ഫോണ്‍ : 0468 2222630.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...

ആരോഗ്യമന്ത്രി കെ.മുരളീധരന് ഡി.സി.സിയില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ആദ്യമായി...