Wednesday, February 5, 2025 12:41 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി എട്ടിന്
തിരുവനന്തപുരം വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ്, പ്ലസ് വണ്‍ ക്ലാസുകളിലേക്കും ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനത്തിനായി (എസ്.സി, എസ്.റ്റി വിഭാഗത്തിലുളളവര്‍ക്ക് മാത്രം) ജില്ലയില്‍ നിന്നുളള കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്കായി ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പതിന് തിരുവല്ല മാര്‍ത്തോമാ കോളജ് ഗ്രൗണ്ടില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. നിലവില്‍ നാല്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) ആധാര്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം എത്തിച്ചേരണം. അഞ്ചാം ക്ലാസിലെ പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും പ്ലസ് വണ്‍ ക്ലാസിലെ പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കും. മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. ഫോണ്‍ 04712381601, 9447694394.

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി അസാപ്പ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് നടത്തുന്ന ആറുമാസം ദൈര്‍ഘ്യമുള്ള സൗജന്യ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ (യുവാക്കള്‍ക്ക് മാത്രം, യോഗ്യത: 11-ാം ക്ലാസ് വിജയം), ഫിറ്റ്‌നസ് ട്രെയിനര്‍ (യുവാക്കള്‍ക്കും യുവതികള്‍ക്കും, യോഗ്യത: 12ാം ക്ലാസ് വിജയം) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി ഏഴ്. ഫോണ്‍ :9495999688 / 7034403950

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
ബ്രോഡ്കാസ്റ്റിംഗ് എഞ്ചിനീയറിഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റഗുലര്‍/പാര്‍ട്ട് ടൈം ബാച്ചുകള്‍. ഫോണ്‍ : 7994449314

ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം
ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭവനരഹിതരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ഭവന നിര്‍മാണ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ക്കൊപ്പം മാര്‍ച്ച് 31ന് മുമ്പ് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2222709.

യാചക നിരോധനം
മഞ്ഞനിക്കര പെരുനാളുമായി ബന്ധപ്പെട്ട് ഫെബ്രുവരി എട്ടുവരെ ഓമല്ലൂര്‍ പഞ്ചായത്തിലെ മഞ്ഞിനിക്കര ദയറയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശം യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചതായി സെക്രട്ടറി അറിയിച്ചു.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പില്‍ മെക്കാനിക് (കാറ്റഗറി നമ്പര്‍ 449/22) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഡോക്ടര്‍ നിയമനം
ഏഴംകുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിന് ഫെബ്രുവരി 10ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10ന് പകല്‍ 12 വരെ. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 04734 243700.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
മല്ലപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി മാര്‍ച്ച് 18 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. 2024 ഡിസംബര്‍ 31 ന് 50 വയസ് പൂര്‍ത്തിയാകരുത്. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍, യു.ഡി.ഐ.ഡി. കാര്‍ഡ് എന്നിവ സഹിതം നേരിട്ടോ/ദൂതന്‍ മുഖേനയോ ഹാജരായി പുതുക്കണം. ഫോണ്‍ : 0469 – 2785434.

ദര്‍ഘാസ്
ജില്ലാ ലേബര്‍ ഓഫീസറുടെ കാര്യാലയത്തിലേക്ക് വാഹനം( മഹിന്ദ്ര ബോലേറോ, സ്വിഫ്റ്റ് ഡിസയര്‍, ടൊയോട്ട എറ്റിയോസ്, ഹോണ്ട സിറ്റി സമാന മോഡലുകള്‍ ) കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടുനല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 12. ഫോണ്‍ : 04682222234.

അധ്യാപക നിയമനം
ആറന്മുള-ഉളളന്നൂര്‍ ആര്‍ആര്‍യുപി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ടിടിസി യും കെ ടെറ്റ് യോഗ്യതയുളളവര്‍ ഫെബ്രുവരി ആറിന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആറന്മുള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശ്ശേരിക്കരയില്‍ നിയന്ത്രണംവിട്ട കാർ ഷെഡിലേക്ക് ഇടിച്ചുകയറി

0
റാന്നി : വടശ്ശേരിക്കരയ്ക്ക് സമീപം നിയന്ത്രണംവിട്ട കാർ ഷെഡിലേക്ക് ഇടിച്ചുകയറി....

ദില്ലിയിൽ ആദ്യ രണ്ട് മണിക്കൂറിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി

0
ദില്ലി : ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ...

കെ.എസ്.എസ്.പി.യു പന്നിവിഴ യൂണിറ്റ് വാർഷികം ഉദ്ഘാടനം ചെയ്തു

0
പന്നിവിഴ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) പന്നിവിഴ...

കൈതയ്ക്കലില്‍ റോഡ്‌ കൈയ്യടക്കി തെരുവുനായകള്‍ ; ഭീതിയില്‍ നാട്ടുകാര്‍

0
കൈതയ്ക്കൽ : കൈതയ്ക്കലില്‍ റോഡ്‌ കൈയ്യടക്കി തെരുവുനായകള്‍. കടകളുടെ വരാന്തകൾ, വീടുകളുടെ...